Published : Jun 15, 2025, 09:36 AM ISTUpdated : Jun 15, 2025, 11:37 PM IST

Malayalam News Live: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Summary

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

soniya gandhi

11:37 PM (IST) Jun 15

മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ.

Read Full Story

11:06 PM (IST) Jun 15

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാലക്കാട് ഒറ്റപ്പാലത്ത് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 7 മണിയോടെ ആദിത്യൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read Full Story

10:13 PM (IST) Jun 15

സംസ്ഥാനത്ത് മഴ കനക്കുന്നു; 3 ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാ​ഗികമായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Read Full Story

09:17 PM (IST) Jun 15

തൃശൂർ ഒല്ലൂരിലെ ബന്ധു വീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

Read Full Story

07:48 PM (IST) Jun 15

കനത്ത മഴ തുടരുന്നു; ആലപ്പുഴ ജില്ലയിൽ അവധി പരീക്ഷകൾക്ക് മാറ്റമില്ല, കുട്ടനാട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 5 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

07:15 PM (IST) Jun 15

ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞു; അമ്മയുടെ കയ്യിലുണ്ടായിരുന്ന ഒരു വയസുകാരൻ തെറിച്ചു വീണു മരിച്ചു, പരിക്ക്

കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Read Full Story

06:42 PM (IST) Jun 15

കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍

കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്

Read Full Story

05:56 PM (IST) Jun 15

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു, സ്വയം ചാടിയതാണോയെന്ന് സംശയം

ബസിന്‍റെ ഡോര്‍ തുറന്നിട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Read Full Story

05:56 PM (IST) Jun 15

കനത്ത മഴ തുടരുന്നതിനാൽ വിദ്യാലയങ്ങൾക്ക് അവധി; പ്ലസ് വൺ പ്രവേശന നടപടികൾ നടക്കുമെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

നാളെ(6-06-2025) പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

Read Full Story

05:39 PM (IST) Jun 15

അഹമ്മദാബാദ് വിമാനാപകടം; നിർണായക ദൃശ്യങ്ങൾ പകർത്തിയ 17കാരനേയും പിതാവിനേയും പൊലീസ് വിളിപ്പിച്ചു, വിവരങ്ങൾ ശേഖരിച്ചെന്ന് റിപ്പോർട്ട്

പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങൾ പറഞ്ഞെന്നും ആര്യൻറെ പിതാവ് മഗാൻ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

 

Read Full Story

05:18 PM (IST) Jun 15

'കേസിൽ കുടുക്കിയതിൽ മരുമകള്‍ക്ക് പങ്കുണ്ട്, ആരെയോ രക്ഷിക്കാനാണ് അവള്‍ കള്ളം പറയുന്നത്; ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണി

സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി പറഞ്ഞു

Read Full Story

05:12 PM (IST) Jun 15

പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു; 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടു, 6 മരണം

സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.

Read Full Story

04:39 PM (IST) Jun 15

സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു; അം​ഗത്വം സ്വീകരിച്ചത് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ

കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

Read Full Story

03:51 PM (IST) Jun 15

സതീശനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ, ബിന്ദു തൂങ്ങി മരിച്ച നിലയിൽ; ഇരുവര്‍ക്കുമുണ്ടായിരുന്നത് രണ്ടു കോടിയലധികം രൂപയുടെ കടബാധ്യത

സതീഷിനും കുടുംബത്തിനും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് സതീഷിന്‍റെ സഹോദരൻ ശിവൻകുട്ടി പറഞ്ഞു

Read Full Story

03:22 PM (IST) Jun 15

ബെംഗളൂരുവിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളുമായി എറണാകുളത്ത് ട്രെയിനിറങ്ങി, സംശയം തോന്നി പരിശോധിച്ചു; യുവതികള്‍ കഞ്ചാവുമായി പിടിയിൽ

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്

Read Full Story

02:50 PM (IST) Jun 15

വെള്ളറട പ്രിയംവദ കൊലപാതകം; നിര്‍ണായകമായി പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തൽ, കൊലക്ക് കാരണം സാമ്പത്തിക തര്‍ക്കം

ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്

Read Full Story

01:24 PM (IST) Jun 15

പ്രതികൂല കാലാവസ്ഥ മറികടന്ന് ദൗത്യം സംഘത്തിന്‍റെ പരിശ്രമം; കേരള തീരത്ത് തീപിടിച്ച കപ്പല്‍ ആഴക്കടലിൽ എത്തിച്ചു

കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍.

Read Full Story

01:12 PM (IST) Jun 15

തിരുവനന്തപുരത്ത് കാണാതായ 48കാരി കൊല്ലപ്പെട്ടു? കൊന്നശേഷം വീടിന് സമീപം കുഴിച്ചിട്ടതായി യുവാവിന്‍റെ കുറ്റസമ്മത മൊഴി

കസ്റ്റഡിയിലുള്ള അയൽവാസിയായ വിനോദ് കുറ്റം സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു

Read Full Story

12:42 PM (IST) Jun 15

'ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നു'; പിണറായിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു

Read Full Story

12:34 PM (IST) Jun 15

തിരുവനന്തപുരത്ത് 48 വയസുകാരിയെ കാണാനില്ലെന്ന് പരാതി; കൊന്ന് കുഴിച്ച് മൂടിയതായി സംശയം, അയൽവാസിയെ ചോദ്യം ചെയ്ത് പൊലീസ്

പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം.

Read Full Story

12:08 PM (IST) Jun 15

തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Read Full Story

11:56 AM (IST) Jun 15

ഇസ്രയേലിൽ വൻനാശം വിതച്ച് ഇറാൻ; എട്ട് മരണം, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം

Read Full Story

09:39 AM (IST) Jun 15

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.

Read Full Story

09:38 AM (IST) Jun 15

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നു

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്.

Read Full Story

09:38 AM (IST) Jun 15

ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി (32) ആണ് മരിച്ചത്.

Read Full Story

09:37 AM (IST) Jun 15

അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.

Read Full Story

More Trending News