വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

തൃശൂർ: ഒല്ലൂരിലെ ബന്ധു വീട്ടിൽ വിരുന്നിനെത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ബിറ്റോയുടെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിറ്റോയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player