സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കോൺട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)