സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.

മുംബൈ: പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 20ലധികം ആളുകൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന. 20 വിനോദസഞ്ചാരികളാണ് ഒഴുക്കിൽ പെട്ടത്‌‌‌. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്. അപകടത്തിൽ ആറുപേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ട

സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട 20 പേരിൽ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.