Malayalam News live updates today 15-07-2025 നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തീവ്രശ്രമങ്ങൾ തുടരുന്നു. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ഇന്ന് അവസാനവട്ട ചർച്ച.

11:09 PM (IST) Jul 15
മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപയാക്കാൻ തീരുമാനം. റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതയ്ക്കും കൂച്ചുവിലങ്ങിടും
10:58 PM (IST) Jul 15
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡിആർഐ പിടികൂടിയ ബ്രസീലിയൻ ദമ്പതികളിൽ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി
10:35 PM (IST) Jul 15
പത്തനംതിട്ട അടൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
10:02 PM (IST) Jul 15
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു
09:32 PM (IST) Jul 15
കെടിയു താത്കാലിക വിസി നിയമനത്തിന് മൂന്ന് പേരുടെ പട്ടിക സർക്കാർ ഗവർണർക്ക് കൈമാറി
09:29 PM (IST) Jul 15
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
09:06 PM (IST) Jul 15
കൊച്ചിയിൽ ലഹരിമരുന്നുകളും പണവുമായി പിടിയിലായ നാല് പേരും പറയുന്നത് പരസ്‌പര വിരുദ്ധമായ മൊഴികൾ
09:00 PM (IST) Jul 15
സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്നും ബോധ്യപ്പെടുത്താൻ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി
08:24 PM (IST) Jul 15
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്.
07:53 PM (IST) Jul 15
നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
07:47 PM (IST) Jul 15
യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്നും ഇതാണ് കേരളത്തിന്റെ മാതൃകയെന്നുമാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്
07:06 PM (IST) Jul 15
റജിസ്ട്രാർ അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസിയുടെ ഉത്തരവ്
06:57 PM (IST) Jul 15
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിപ ബാധിതരുടെ സമ്പർക്കപട്ടികയിൽ 675 പേരുണ്ടെന്ന് ആരോഗ്യവകുപ്പ്
06:49 PM (IST) Jul 15
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തില്‍ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
06:46 PM (IST) Jul 15
അഭിഭാഷക ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
06:13 PM (IST) Jul 15
തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്.
05:43 PM (IST) Jul 15
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
05:34 PM (IST) Jul 15
ആൽഫ്രഡിന്റെയും എമിൽ മരിയയുടെയും സംസ്കാരം അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടന്നു.
05:04 PM (IST) Jul 15
റിട്ടയർമെൻ്റ് പാർട്ടിക്കിടെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
04:57 PM (IST) Jul 15
മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്‍റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്‍റെ ഇടപെടലെന്നാണ് കേരളം ഒരേ മനസാൽ പറയുന്നത്
04:55 PM (IST) Jul 15
പ്രഫുൽ പട്ടേൽ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും രാജിവെക്കില്ലെന്നും എ കെ ശശീന്ദ്രൻ
04:39 PM (IST) Jul 15
ഈ ശ്രമങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ പ്രിയക്കായുള്ള ഇടപെടൽ തുടരുമെന്നും ഗവർണർ വ്യക്തമാക്കി
04:27 PM (IST) Jul 15
‘മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്’
04:16 PM (IST) Jul 15
മനുഷ്യനെന്ന നിലയിലാണ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം
03:52 PM (IST) Jul 15
ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല
03:22 PM (IST) Jul 15
മനുഷ്യത്വ നിലപാടാണ് ഇതിൽ സർക്കാർ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഗോവിന്ദൻ്റെ പരാമർശം.
03:22 PM (IST) Jul 15
വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശ്വാസമുണ്ടെന്നും ടോമി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
03:07 PM (IST) Jul 15
നിമിഷ പ്രിയയെ തിരികെ കൊണ്ടുവരാൻ വേണ്ടി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്.
02:45 PM (IST) Jul 15
വില വർദ്ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു.
02:09 PM (IST) Jul 15
ചിക്കൻ കഷ്ണത്തെച്ചൊല്ലിയുണ്ടായ തർക്കം, യുവാവിനെ കാറ്ററിംഗ് ടീമംഗങ്ങൾ കുത്തിക്കൊന്നു
01:59 PM (IST) Jul 15
കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.
01:36 PM (IST) Jul 15
യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
01:29 PM (IST) Jul 15
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്.
01:06 PM (IST) Jul 15
ഹർജി നാളെ വീണ്ടും പരിഗണിക്കും. കേരള വിദ്യാർത്ഥികൾക്കായി പ്രശാന്ത് ഭൂഷണാണ് ഹാജരായത്.
12:53 PM (IST) Jul 15
ഹർജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
12:35 PM (IST) Jul 15
ആ ചർച്ചകൾ ഇപ്പോഴും യമനിൽ തുടരുകയാണ്
12:24 PM (IST) Jul 15
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് പൊലീസ് അറിയിച്ചത്.
11:44 AM (IST) Jul 15
മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.
11:34 AM (IST) Jul 15
മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും.
11:25 AM (IST) Jul 15
മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു.