ഈ ശ്രമങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ പ്രിയക്കായുള്ള ഇടപെടൽ തുടരുമെന്നും ​ഗവർണർ വ്യക്തമാക്കി

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കേരള ​ഗവർണർ‌ രാജേന്ദ്ര ആർലേക്കർ. വധശിക്ഷ നീട്ടിവെച്ചതിൽ വളരെ സന്തോഷം. ആശ്വാസവാർത്തക്ക് കാരണം കൂട്ടായ പരിശ്രമമാണെന്നും ശുഭവാർത്ത ഇനിയും വരുമെന്നും ​ഗവർണർ രാജേന്ദ്ര ആർലേകർ പറഞ്ഞു. താൻ മാത്രമല്ല, നിരവധി പേർ ആത്മാർത്ഥതയോടെ ഇടപെടുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ പ്രിയക്കായുള്ള ഇടപെടൽ തുടരുമെന്നും ​ഗവർണർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ​ഗവർണറുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission