പത്തനംതിട്ട അടൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: അടൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രോഗിയുമായി പോയ ആംബുലൻസാണ് അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ പൂഴിക്കാട് സ്വദേശി ബിനുവിൻ്റെ പരിക്ക് ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
