തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്.

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള വി എസിനെ സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദർശിക്കുകയും ചികിത്സകൾ വിലയിരുത്തുകയും ചെയ്തതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 

അദ്ദേഹത്തിന് ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർ‌ട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും ചികിത്സിക്കുന്ന എസ് യുടി ആശുപത്രിയിലെ ഡോക്ടർമാരും പങ്കെടുത്ത അവലോകന യോ​ഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ ചികിത്സകൾ തുടരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരിക്കുന്നത്.