മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും.

തിരുവനന്തപുരം : പാൽ വില കൂട്ടാൻ മിൽമ. നിർണായക തീരുമാനമെടുക്കാൻ ഇന്ന് ഡയറക്ടർ ബോർഡ് യോഗം മിൽമ ആസ്ഥാനത്ത് ചേരുകയാണ്. മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.

YouTube video player