Published : Feb 21, 2026, 08:54 AM ISTUpdated : Feb 21, 2026, 11:03 PM IST

Malayalam News Live: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി

Summary

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്.വകുപ്പ് മേധാവി ഡോ. ലളിതാംബികയെ പ്രതി ചേർത്തു. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ അടക്കമുള്ളവർ നിലവിൽ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ.

kasaragod young woman death

11:03 PM (IST) Feb 21

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി

കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു.

Read Full Story

09:51 PM (IST) Feb 21

കേരളത്തിന്‍റെ സ്വന്തം 'ഊട്ടി', എന്നാൽ ഇവിടെ എത്തിയാൽ ഒരു ചായ പോലും കിട്ടില്ല! പൊന്മുടിയിലെ അസൗകര്യങ്ങളിൽ നിരാശരായി സഞ്ചാരികള്‍

വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ പൊന്മുടി ഇന്ന് അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടുകയാണ്. ടിക്കറ്റ് ഇനത്തിൽ മാത്രം ഒരോ മാസവും ലക്ഷങ്ങള്‍ ലഭിക്കുമ്പോഴും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ നിസഹകരണ മനോഭവമാണ് അധികൃതരുടേത്.

Read Full Story

09:41 PM (IST) Feb 21

കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടം; കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു

കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. പയ്യന്നൂർ പിലാത്തറയിലും പെരുമ്പ ബൈപാസ്സ് ജംഗ്ഷനിലുമുണ്ടായ അപകടങ്ങളിൽ കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു.

Read Full Story

09:34 PM (IST) Feb 21

പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി; രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ദില്ലി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും

Read Full Story

08:18 PM (IST) Feb 21

'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ​ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.

Read Full Story

07:53 PM (IST) Feb 21

വേടനും നവമിലതയും ഈ മാസം 24 ന് വിവാഹിതരാകും; വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച് തൃശ്ശൂർ സബ് രജിസ്ട്രാർ ഓഫീസ്

കഴിഞ്ഞ ദിവസം കണ്ണൂരിലെ പൊതുവേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹം ഇക്കാര്യം അറിയിച്ചിരുന്നു.

Read Full Story

07:33 PM (IST) Feb 21

'സുഭാഷ്' ഇപ്പോഴും മെട്രോ തൂണിലുണ്ട്; ദൗത്യം തത്ക്കാലത്തേക്ക് നിർത്തിവച്ചു; 11.30ക്ക് ശേഷം പുനരാരംഭിക്കും

പതിനൊന്നരയ്ക്ക് മെട്രോ സർവീസ് അവസാനിച്ചശേഷം വീണ്ടും പൂച്ചയെ താഴെ ഇറക്കാനുള്ള ദൗത്യം തുടങ്ങും. 10 മിനിറ്റ് നേരത്തോളം പൂച്ച ദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചിരുന്നു.

 

Read Full Story

06:40 PM (IST) Feb 21

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിൽ കോണ്‍ഗ്രസിന് മനം മാറ്റം; മോഹഭംഗം നേരിടുന്ന ചിലരെങ്കിലും ചാടാൻ സാധ്യത, തിടുക്കം വേണ്ടെന്ന് തീരുമാനം

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.

Read Full Story

06:00 PM (IST) Feb 21

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം

നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു

Read Full Story

05:48 PM (IST) Feb 21

'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി

തന്നെ അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടറി ഒ രാജനാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുൻ മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആര്‍ രശ്മി ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും ആര്‍ രശ്മി ആരോപിച്ചു

Read Full Story

05:34 PM (IST) Feb 21

വാങ്ങി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പിടി വീണു, പരാതിക്കാരനായ നിതിന് 10000 രൂപ നൽകിയത് വിജിലൻസ്, കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു.

Read Full Story

05:10 PM (IST) Feb 21

'പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കും'; തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയാണെന്ന് വാണിജ്യ മന്ത്രാലയം

തീരുവയുമായി ബന്ധപ്പെട്ട അമേരിക്കയിലെ സംഭവവികാസങ്ങള്‍ പഠിക്കുകയാണെന്നും അമേരിക്ക പ്രഖ്യാപിച്ച പുതിയ നടപടികള്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

Read Full Story

04:53 PM (IST) Feb 21

'താൻ ഇവിടെ തന്നെ കാണും, തെറ്റുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്, ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയു'; തുറന്നടിച്ച് വീണ ജോര്‍ജ്

താൻ പത്തനംതിട്ട ടൗണിൽ തന്നെ കാണുമെന്നും ചികിത്സാ വീഴ്ചയിൽ ചട്ടപ്രകാരം ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷം പറയുവെന്നും മന്ത്രി വീണ ജോര്‍ജ് തുറന്നടിച്ചു.

Read Full Story

04:35 PM (IST) Feb 21

ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി

ഉപകരണത്തിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും.

 

Read Full Story

03:34 PM (IST) Feb 21

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ, ആർട്ടറി ഫോർസെപ്സ് ഉപകരണം പുറത്തെടുത്തു

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തു. ഉഷയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Full Story

03:09 PM (IST) Feb 21

നെയ്യാറ്റിൻകരയിൽ‌ റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു

റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് അപകടം. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്ന് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

02:52 PM (IST) Feb 21

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.

 

Read Full Story

02:36 PM (IST) Feb 21

33 കു‍ഞ്ഞുങ്ങളോട് കൊടുംക്രൂരത, പീഡനദൃശ്യങ്ങൾ‌ ഡാർക് വെബ്ബിൽ, ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി

ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.

Read Full Story

01:52 PM (IST) Feb 21

ശബരിമല സ്വര്‍ണക്കൊള്ള - കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണം, തന്ത്രിക്കും എൻ വാസുവിനും സമൻസ്

ഇരുവരോടും അടുത്ത ആഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എസ് ഐ ടി പ്രതി ചേര്‍ത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇഡി ഉടന്‍ നോട്ടീസ് അയക്കും.

 

Read Full Story

01:36 PM (IST) Feb 21

ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം.

Read Full Story

01:30 PM (IST) Feb 21

തന്ത്രിയുടെ അറസ്റ്റിലെ വിമർശനം - 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ' - ജി സുകുമാരൻ നായർ

എൻഎസ്എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

Read Full Story

12:49 PM (IST) Feb 21

പാലത്തായി പീഡനക്കേസ്; കെ പത്മരാജന് പരോൾ

കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. സഹോദരി മരിച്ചതാണ് പരോൾ നൽകാൻ കാരണം.

Read Full Story

12:48 PM (IST) Feb 21

ചികിത്സ പിഴവ് പരാതികൾ; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല.

Read Full Story

12:46 PM (IST) Feb 21

കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു

തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read Full Story

12:42 PM (IST) Feb 21

തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മന്ത്രി എംബി രാജേഷ്; 'യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി'

തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി

Read Full Story

11:55 AM (IST) Feb 21

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്

കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

Read Full Story

10:42 AM (IST) Feb 21

പത്തനംതിട്ട ടൗൺഹാളിലെ ആരോ​ഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം; യോ​ഗം അലങ്കോലപ്പെട്ടു, സംഘർഷം

മന്ത്രി പങ്കെടുത്ത യോ​ഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോ​ഗം അലങ്കോലപ്പെടുകയായിരുന്നു. ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്.

Read Full Story

10:15 AM (IST) Feb 21

കോൺ​ഗ്രസിനോട് ഇടഞ്ഞു; ആർ രശ്മി ബിജെപിയിലേക്ക്, രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കും

ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു. അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു.

Read Full Story

09:56 AM (IST) Feb 21

മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്'

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ടെന്നും മന്ത്രി വി ശിവൻകുട്ടി

Read Full Story

07:07 PM (IST) Feb 20

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Read Full Story

More Trending News