Published : Nov 21, 2025, 05:35 AM ISTUpdated : Nov 21, 2025, 10:54 PM IST

Malayalam News live: പാ‍ർവ്വതിയും സംഘവും കുടുങ്ങി; ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

Summary

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

Thiruvananthapuram quatation team

10:54 PM (IST) Nov 21

പാ‍ർവ്വതിയും സംഘവും കുടുങ്ങി; ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും പിടിയിൽ

തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ.

Read Full Story

10:01 PM (IST) Nov 21

നിർത്തിയിട്ട ബൈക്ക് എടുക്കാൻ വന്ന യുവാക്കൾക്ക് സംശയം, കുടുങ്ങുന്നതിന് മുമ്പ് തൊരപ്പൻ സന്തോഷിന്‍റെ കാലും ഒടിഞ്ഞും; കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാസർകോട് മേൽപ്പറമ്പിൽ പിടിയിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്

Read Full Story

09:40 PM (IST) Nov 21

തേജസ് വിമാന ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ

തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ

Read Full Story

09:14 PM (IST) Nov 21

'ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞു', മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് മൊഴി; 4 വയസുകാരനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്

ഇടുക്കി പണിക്കൻ കുടിയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് പ്രാഥമിക നിഗമനം

Read Full Story

08:52 PM (IST) Nov 21

എതിരാളികളില്ല, കണ്ണൂരിൽ ആറു വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു, സംസ്ഥാനത്താകെ സമര്‍പ്പിച്ചത് 1,64,427 പത്രികകള്‍, നാളെ സൂക്ഷ പരിശോധന

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല

Read Full Story

08:15 PM (IST) Nov 21

എസ്ഐആര്‍; ഗുജറാത്തിലും ആത്മഹത്യ, സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി

എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി.ജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്

Read Full Story

07:54 PM (IST) Nov 21

'സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമഗ്ര പരിഷ്കരണം', പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നടപ്പാക്കുന്നത് കടുത്ത എതിർപ്പ് അവഗണിച്ച്

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്

Read Full Story

07:20 PM (IST) Nov 21

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ആഞ്ഞടിച്ച് വിസി മോഹനൻ കുന്നുമ്മൽ; തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കാത്തവര്‍ സിന്‍ഡിക്കേറ്റിൽ

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മൽ. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും ഇതാണ് അക്കാദമിക് നിലവാരം കുറയാൻ കാരണമെന്നും വിമര്‍ശനം

Read Full Story

07:04 PM (IST) Nov 21

തൃശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി, പിന്നിൽ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്. തിരോധാനത്തിന് പിന്നിൽ എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

Read Full Story

06:42 PM (IST) Nov 21

വയനാട്ടിൽ കോണ്‍ഗ്രസിന് തലവേദനയായി വിമത സ്ഥാനാര്‍ത്ഥികള്‍, തോമാട്ടുചാലിൽ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയൽ

വയനാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ കോണ്‍ഗ്രസിന് തലവേദനയായി വിമതര്‍. ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക നൽകി.

Read Full Story

06:30 PM (IST) Nov 21

ജി 20 ഉച്ചകോടി; ദക്ഷിണാഫ്രിക്കയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹിഷ്ക്കരണ തീരുമാനം തിരുത്തി യുഎസ്

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്

Read Full Story

06:06 PM (IST) Nov 21

പുതിയ 4 തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷ എതിർപ്പുകൾ അവ​ഗണിച്ച് പ്രഖ്യാപനം

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമ​ഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു.

Read Full Story

05:47 PM (IST) Nov 21

ഞെ‌ട്ടിക്കുന്ന ദൃശ്യങ്ങൾ; കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായക്കൂട്ടം, നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ

പാലക്കാ‌ട് കുട്ടികളെ കടിക്കാനോടിച്ച് തെരുവുനായ്ക്കൾ. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ ചൂരിയോടാണ് സംഭവം. സമീപത്തെ പുഴയിൽ പോയി മടങ്ങി വരികയായിരുന്നു കുട്ടികൾ.

Read Full Story

05:10 PM (IST) Nov 21

ഏറ്റവും പുതിയ അറിയിപ്പ്; ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു, ഡിസംബർ 24 മുതൽ 2026 ജനുവരി 04 വരെ, കാലിക്കറ്റ് സർവകലാശാലയിൽ 28 മുതൽ സസ്യോദ്യാന പ്രദർശനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Read Full Story

04:58 PM (IST) Nov 21

ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം, സ്ഥിരീകരിച്ച് വ്യോമസേന, അന്വേഷണം പ്രഖ്യാപിച്ചു

ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം സ്ഥിരീകരിച്ച് വ്യോമസേന. വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു

Read Full Story

04:39 PM (IST) Nov 21

'കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല, സിപിഎം അന്വേഷണം സ്വാഗതം ചെയ്യുന്നു'; സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സ്വർണക്കൊള്ളയിലും പ്രതികരണം

Read Full Story

04:13 PM (IST) Nov 21

ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം; പത്തനംതിട്ട കളക്ടർക്ക് പരാതി നൽകി സിപിഎം

പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.

 

Read Full Story

03:56 PM (IST) Nov 21

'നിയമപരമായ തടസങ്ങളില്ല, പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്'; നാമനിർദേശ പത്രിക സമർപ്പിച്ച് അരുണിമ എം കുറുപ്പ്

നിയമപരമായ തടസങ്ങൾ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു.

Read Full Story

03:45 PM (IST) Nov 21

മുഹൂർത്തം തെറ്റിയില്ല, ആവണിക്കും ഷാരോണിനും അത്യാഹിത വിഭാ​ഗം കതിർമണ്ഡപമായി, സ്നേഹത്തെ തോൽപിക്കാൻ അപകടത്തിനായില്ല

വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആവണിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി.

Read Full Story

03:43 PM (IST) Nov 21

ടിവികെയ്ക്ക് ആശ്വാസം; നേപ്പാള്‍ മോഡൽ ജെൻസി വിപ്ലവത്തിന് ആഹ്വാനം, ആധവ് അര്‍ജുനക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്തിന് ടിവികെ ജനറൽ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Read Full Story

03:17 PM (IST) Nov 21

ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്‍റെ വീട്ടിൽ പരിശോധന, കടകംപള്ളിക്ക് കുരുക്കായി നിര്‍ണായക മൊഴി, ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്‍ഡിലായ എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി റെയ്ഡ് തുടരുകയാണ്. അതേസമയം കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്യും

Read Full Story

03:13 PM (IST) Nov 21

മലേഷ്യയിലും ഈജിപ്തിലും പോകാത്ത മോദി, ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ പോകുന്നത് ട്രംപ് ഇല്ലാത്തതിനാൽ സുരക്ഷിതമെന്ന് കരുതി; മൗനം വെടിയണമെന്നും കോൺഗ്രസ്

ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു മലേഷ്യയിലും ഈജിപ്തിലും മോദി പോകാതിരുന്നതെന്നാണ് ആരോപണം

Read Full Story

03:09 PM (IST) Nov 21

ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് യുവമോർച്ച നേതാവിൻ്റെ പങ്കാളി; വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്ന് പ്രതികരണം

ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് യുവതി. ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി മാധ്യങ്ങളോട് പറഞ്ഞു. 

Read Full Story

02:50 PM (IST) Nov 21

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പാലോട് ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട വഴയില സ്വദേശി സുനിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജീവനക്കാരനാണ് മരിച്ച സുനിൽ കുമാർ

Read Full Story

02:37 PM (IST) Nov 21

മൊബൈൽ ചാർജർ ഉപയോ​ഗിച്ച് ക്രൂരമർദനം - പങ്കാളിയെ മർദിച്ചെന്ന പരാതിയിൽ യുവമോർച്ച നേതാവ് കസ്റ്റഡിയിൽ

പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവൻ കസ്റ്റഡിയിൽ.

Read Full Story

02:36 PM (IST) Nov 21

കെഎഫ്‍സിക്ക് 22.3 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് കേസ്; കള്ളപ്പണ ഇടപാട് പരിശോധിച്ച് ഇഡി, പിവി അൻവറിന്‍റെ വീട്ടിലെ റെയ്ഡ് തുടരുന്നു

പിവി അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും രാവിലെ മുതൽ ആരംഭിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ് തുടരുന്നു.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും കള്ള പണ ഇടപാടുകളുമെന്ന പരാതിയിലുമാണ് ഇ ഡി റെയ്ഡ്

Read Full Story

01:57 PM (IST) Nov 21

കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു, അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്, ​ഗ്യാസിൽ നിന്ന് തീപടർന്നെന്ന് നി​ഗമനം

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്.

Read Full Story

01:29 PM (IST) Nov 21

ശബരിമല സ്വർണ്ണക്കൊള്ള - ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റ്; പ്രതികരണവുമായി പി ജയരാജൻ

പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി.

Read Full Story

01:26 PM (IST) Nov 21

കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി, ഹർജി വീണ്ടും 26ന് പരിഗണിക്കും

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Read Full Story

12:55 PM (IST) Nov 21

കെഎസ്ഇബി മസ്ദൂർ നിയമനത്തിൽ യോ​ഗ്യത മാറ്റി; ഇനി വനിതകൾക്കും അപേക്ഷിക്കാമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി

ഇനിമുതൽ അപേക്ഷകർ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവിൽ എട്ടാം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാമായിരുന്നു. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം യോ​ഗ്യത മാറ്റുകയായിരുന്നു.

Read Full Story

12:37 PM (IST) Nov 21

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്; 'അംബേദ്കർ വഴികാട്ടി, തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാൻ ശ്രമിച്ചു'

അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആർ ഗവായ്. അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്

Read Full Story

12:15 PM (IST) Nov 21

9 വയസ്സുകാരി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവം - നിർണായക റിപ്പോർട്ട് പുറത്ത്, 'കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ നേരിടേണ്ടി വന്നു'

കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തിൽ സ്കൂളിന്റെ ഇടപെടൽ എന്നിവയിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും മരിച്ച ഒൻപതു വയസ്സുകാരി തുടർച്ചയായി അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ നേരിടേണ്ടി വന്നു.

Read Full Story

11:53 AM (IST) Nov 21

സീറ്റ് തർക്കത്തിൽ കോൺ​ഗ്രസുമായി ഇടഞ്ഞു; വെല്ലുവിളിച്ച് ജഷീർ പള്ളിവയൽ, വയനാട്ടിൽ വിമതനായി മത്സരിക്കാൻ തീരുമാനം

ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ട്ചാൽ ഡിവിഷനിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം. തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

Read Full Story

11:31 AM (IST) Nov 21

ബെം​ഗളൂരു കവർച്ചാക്കേസ് - ചെന്നൈയിലേക്ക് കടത്തിയ പണം കണ്ടെത്തി; കവർച്ച ആസൂത്രണം ചെയ്തത് പൊലീസ് കോൺസ്റ്റബിൾ

ബെം​ഗളൂരു കവർച്ചാക്കേസിലെ പണം ചെന്നൈയിൽ നിന്ന് കണ്ടെത്തി. പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്.

Read Full Story

11:13 AM (IST) Nov 21

ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റർ മൈൻഡ്, മുസമ്മലിനെ നിയന്ത്രിച്ച 'ഉകാസ'? 2012 ൽ രാജ്യം വിട്ട കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നിഗമനം

28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു

Read Full Story

10:38 AM (IST) Nov 21

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും; മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിൽ എത്തും. നാളെ മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ യോ​ഗം നടക്കും. 

Read Full Story

10:12 AM (IST) Nov 21

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല. ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം.

Read Full Story

09:58 AM (IST) Nov 21

സ്വർണ്ണക്കൊള്ളക്കേസ് - മരാമത്ത് നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്‌മകുമാർ സ്വന്തം കൈപ്പടയിൽ ചെമ്പുപാളികൾ എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്. 

Read Full Story

09:14 AM (IST) Nov 21

പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദനയെന്ന് എംപി പ്രവീൺ; അമ്പലപ്പുഴയിൽ തഴഞ്ഞതിൽ അതൃപ്തിയുമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എംപി പ്രവീണിന് സീറ്റ് നൽകിയില്ല. എആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് കണ്ണൻ. അതേസമയം, സ്ഥാനാർത്ഥി നിഷേധത്തിൽ അതൃപ്തിയുമായി എംപി പ്രവീൺ രം​ഗത്തെത്തി.

Read Full Story

More Trending News