കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ്: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ 2025 - 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു.
കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനം 28-ന് തുടങ്ങും
കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 09.30 മുതൽ വൈകിട്ട് 06.00 മണി വരെയാണ് പ്രദർശനം. 1971-ൽ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ബി.കെ. നായരുടെ ശ്രമഫലമായാണ് കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം സ്ഥാപിതമായത്. ഈ സസ്യോദ്യാനം 1985-ൽ ഗാർഡൻ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ബൊട്ടാണിക്കൽ ഗാർഡൻസ് ആന്റ് ദി സെന്റർ ഫോർ വേൾഡ് അംഗീകാരം കരസ്ഥമാക്കുകയും 2023-ൽ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗാർഡനിലെ സസ്യശേഖരങ്ങൾ പ്രധാനമായും ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടം, വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. പന്നൽ വർഗങ്ങൾ, ഔഷധസസ്യങ്ങൾ, ഇഞ്ചി വർഗങ്ങൾ, ജെസെനറിയാഡ്സ്, കാട്ടുവാഴയിനങ്ങൾ, ബിഗോണിയകൾ, ലിയാസ് തുടങ്ങിയ അപൂർവ സസ്യങ്ങളുടെ വലിയ ശേഖരമുണ്ട്. പൊതുജനങ്ങൾക്ക് സസ്യോദ്യാനത്തിന്റെയും സർവകലാശാലാ പാർക്കിന്റെയും സ്റ്റാളുകളിൽ അലങ്കാരസ സ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകൾ മിതമായ വിലയിൽ ലഭ്യമാകും.

