എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക ദിനം. താമസക്കാരെ നാളെത്തനെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്ന് പെരുന്പാവൂർ മുൻസിഫ് കോടതി.അഭിഭാഷക കമ്മീഷനും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. മുൻ മന്ത്രി ബിന്ദുവടക്കം ഇന്ന് മലയിടംതുരുത്തിലെത്തും.

11:03 PM (IST) May 22
കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്‌ഡ് നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ ഇടപാടിൽ ആണ് പരിശോധന.
10:39 PM (IST) May 22
ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു
10:37 PM (IST) May 22
കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ എന്നിവയിൽ നിന്നും ശിവരാമനെ ഒഴിവാക്കാനാണ് തീരുമാനം.
10:16 PM (IST) May 22
ഷവര്‍മ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കന്‍ റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് തെരുവ് നായ കടിച്ചുപറിച്ചു
10:12 PM (IST) May 22
മുഖ്യമന്ത്രി വിഡി സതീശൻ്റെ മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു. പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു.
10:04 PM (IST) May 22
വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ
09:40 PM (IST) May 22
മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.
08:53 PM (IST) May 22
കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്.
08:29 PM (IST) May 22
മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം
08:17 PM (IST) May 22
മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണൻ
06:49 PM (IST) May 22
നിരന്തരമായുള്ള അന്വേഷണത്തിന് ഒടുവിലാണ് രണ്ടാഴ്ച മുൻപ് സഞ്ജയ് റാണയെ ഒഡീഷയിൽ എത്തി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ബിജോയ് റാണയെ ജയിലിലേക്ക് മാറ്റി.
06:48 PM (IST) May 22
കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു.
06:32 PM (IST) May 22
മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു.
05:52 PM (IST) May 22
മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
05:33 PM (IST) May 22
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർക്ക് വിറ്റു എന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ്. നാളെയാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.
05:31 PM (IST) May 22
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി
05:30 PM (IST) May 22
സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
05:05 PM (IST) May 22
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.
04:28 PM (IST) May 22
മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരിക്കേറ്റു.
04:24 PM (IST) May 22
പരാതി എടുക്കാൻ മടിക്കുകയും പെൺകുട്ടിയുടെ കന്യകാത്വം ചോദ്യം ചെയ്യുകയും ചെയ്ത മഡിവാള പൊലീസിൽ നിന്ന് അന്വേഷണം ആഡുഗോഡിയിലേക്ക് മാറ്റി. കേരളത്തിലേക്ക് കടന്ന പ്രതിയെ തേടി കർണാടക പൊലീസ് സംഘം തിരിച്ചു.
04:18 PM (IST) May 22
യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു
03:54 PM (IST) May 22
ശബരിമല പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
03:30 PM (IST) May 22
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്.
02:26 PM (IST) May 22
പ്രതിഷേധത്തിലുള്ളവരും ആയി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. മന്ത്രിയും എംഎൽഎയും പങ്കെടുക്കുന്ന യോഗം നാളെ നടക്കുമെന്നും മന്ത്രി കെ എ തുളസി അറിയിച്ചു.
12:39 PM (IST) May 22
കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
12:06 PM (IST) May 22
കൂടുതൽ അറസ്റ്റ് ഉണ്ടാകും. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ്ബിനായി അന്വേഷണം ആരംഭിച്ചു. സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിലാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്.
11:14 AM (IST) May 22
നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിമൂന്നാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരിക്കുകയാണ് മന്ത്രി കെ എം ഷാജി.
09:11 AM (IST) May 22
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
09:11 AM (IST) May 22
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവoദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകും മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്.
09:05 AM (IST) May 22
പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയിൽ വലിയ അംഗബലം ഉള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി.
09:04 AM (IST) May 22
എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക ദിനം. താമസക്കാരെ നാളെത്തനെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്ന് പെരുന്പാവൂർ മുൻസിഫ് കോടതി.അഭിഭാഷക കമ്മീഷനും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. മുൻ മന്ത്രി ബിന്ദുവടക്കം ഇന്ന് മലയിടംതുരുത്തിലെത്തും.