പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.

തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ഓഫീസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉൾപ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുഭരണ അനുകൂലികളായവരെ ഉൾപ്പടെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വളരെ ദൂരത്തേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുൾപ്പെട്ടിരുന്ന നാല് ഉദ്യോ​ഗസ്ഥരാണ് ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഹർജി പരി​ഗണിച്ചുകൊണ്ടാണ് സ്ഥലം മാറ്റം താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ഇവർ സ്ഥലംമാറ്റത്തിന് തയാറാണ്. എന്നാൽ, വളരെ ദൂരത്തേക്കുള്ള സ്ഥലംമാറ്റത്തിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.