ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ മുസ്തഫയെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 19-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി ഉച്ചയോടെ തയ്ക്കാനായി നല്‍കിയ വസ്ത്രം വാങ്ങുന്നതിനായി ഇയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ എത്തിയതായിരുന്നു. എന്നാല്‍ ഇയാള്‍ പരാതിക്കാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് യുവതി കുന്നമംഗലം പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ റിമാന്റ് ചെയ്തു.

YouTube video player