കൂടുതൽ അറസ്റ്റ് ഉണ്ടാകും. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ്ബിനായി അന്വേഷണം ആരംഭിച്ചു. സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിലാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്.

കൊച്ചി: മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ബിലാൽ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണെന്നും നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഒരു ഡീലിൽ ലഭിക്കുക 50000 - ഒരുലക്ഷം വരെയാണ്. കേസിൽ‌ രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. വിശദമായി പരിശോധിച്ച് വരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാകും. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ്ബിനായി അന്വേഷണം ആരംഭിച്ചു. സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിലാണ് അന്വേഷണം നടത്താനൊരുങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുവതികളെ വിദേശത്ത് എത്തിച്ച് ബിലാൽ നടത്തിയത് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടാണ്. എല്ലാ മാസവും നിശ്ചിത വിഹിതം ലഭിച്ചു. ബിലാൽ കൂടുതൽ പെൺകുട്ടികളെ വിദേശത്ത് എത്തിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദുബായിൽ വച്ചാണ് ബിലാൽ ഒന്നാം പ്രതി സിന്ധുവുമായി പരിചയത്തിലായത്. പരാതിക്കാരിയെ സിന്ധുവുമായി പരിചയപ്പെടുത്തിയതും ബിലാലാണ്. ബിലാൽ മുഖേന കൂടുതൽ യുവതികൾ സിന്ധുവിന്റെ കെണിയിൽപെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. അതിനിടെ കേസിലെ പ്രതികളിലൊരാളായ അലീനയുടെതെന്ന് സംശയ്ക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാട് ആണ് ഓഡിയോയിലുള്ളത്.