Malayalam News Highlights: കണ്ണൂര്‍ ജില്ലയിലെ നവകേരള സദസിന് ഇന്ന് സമാപനം

കണ്ണൂർ ജില്ലയിലെ നവ കേരള സദസ് ഇന്ന് സമാപിക്കും. തലശേരിൽ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. രാവിലെ 9 മണിക്ക് പേൾ വ്യൂ ഹോട്ടലിലാണ് യോഗം. തിരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭ ചേരുന്നത് അപൂർവ്വമാണ്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ മുഖ്യമന്ത്രി പൗര പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളിൽ
തീരുമാനം എടുത്തേക്കും.

1:16 PM

നവകേരള സദസ്സിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണം: തിരുവല്ല, കോന്നി തദ്ദേശ സ്ഥാപനങ്ങളോട് ഡിസിസി

 നവ കേരള സദസ്സിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭാ ഭരണസമിതിക്കും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും ഡിസിസി നിർദ്ദേശം നൽകി. ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിലാണ് തദ്ദേശ സ്ഥാപനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പണം നൽകാനുള്ള തീരുമാനം തീരുമാനം പാർട്ടി അച്ചടക്ക ലംഘനമെന്ന് ഭരണസമിതികളെ ഡിസിസി പ്രസിഡന്റ് അറിയിച്ചു.

1:15 PM

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കാശ്മീരിൽ നാല് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കാശ്മീരിൽ നാല് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു. ഡോക്ടർ, പൊലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.

11:07 AM

ശശി തരൂർ പങ്കെടുക്കും

കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു. Read More

10:58 AM

ശബരിമല ദർശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

10:21 AM

ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. Read More

10:14 AM

'സ്കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണം'; അച്ചടക്കമുള്ളവര്‍ മതിയെന്ന് നിർദേശം

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്.

10:13 AM

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

10:13 AM

നവകേരള സദസിൽ സ്കൂൾ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. Read More

10:13 AM

ഓമല്ലൂരിലെ ഗോപിയുടെ കുടുംബത്തിന് ഏഷ്യാനെറ്റ് ന്യൂസിന്റെ കൈത്താങ്ങ്

ഓമല്ലൂരിൽ ആത്മഹത്യ ചെയ്ത ലൈഫ് ഗുണഭോക്താവ് ഗോപിയുടെ കുടുംബത്തിന് കൈത്താങ്ങുമായി ഏഷ്യാനെറ്റ് ന്യൂസ്. പണം കിട്ടാത്തതിനെ തുടർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ വീട് പൂർത്തിയാക്കാൻ രണ്ട് ലക്ഷം രൂപ സഹായം നൽകി. നവംബർ 11 നാണ് ലോട്ടറി വിൽപ്പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ലൈഫിലെ വീട് നിർമ്മാണം മുടങ്ങിയതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.  

10:12 AM

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയത്. 

10:12 AM

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ നിലച്ചു

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴ നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുട്ടിൽ മരംമുറിക്കേസിൽ, മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയാണ് റവന്യൂവകുപ്പ് പ്രതികൾക്ക് പിഴചുമത്തിയത്. കബളിപ്പിക്കപ്പെട്ട കർഷകരും പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളും ഉൾപ്പെടെ 35 പേർക്കാണ് പിഴ നോട്ടീസ്. കർഷകർക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എൽഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി. 

6:11 AM

പി വത്സല യാത്രയായി, വിടവാങ്ങിയത് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേത്രി

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

6:07 AM

കണ്ണൂർ ജില്ലയിലെ നവ കേരള സദസ് ഇന്ന് സമാപിക്കും

കണ്ണൂർ ജില്ലയിലെ നവ കേരള സദസ് ഇന്ന് സമാപിക്കും. തലശേരിൽ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. രാവിലെ 9 മണിക്ക് പേൾ വ്യൂ ഹോട്ടലിലാണ് യോഗം. തിരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭ ചേരുന്നത് അപൂർവ്വമാണ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ മുഖ്യമന്ത്രി പൗര പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉന്നയിക്കപ്പെട്ട ആശയങ്ങളിൽ  തീരുമാനം എടുത്തേക്കും.

1:16 PM IST:

 നവ കേരള സദസ്സിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭാ ഭരണസമിതിക്കും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും ഡിസിസി നിർദ്ദേശം നൽകി. ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിലാണ് തദ്ദേശ സ്ഥാപനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പണം നൽകാനുള്ള തീരുമാനം തീരുമാനം പാർട്ടി അച്ചടക്ക ലംഘനമെന്ന് ഭരണസമിതികളെ ഡിസിസി പ്രസിഡന്റ് അറിയിച്ചു.

1:15 PM IST:

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കാശ്മീരിൽ നാല് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു. ഡോക്ടർ, പൊലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.

11:07 AM IST:

കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു. Read More

10:58 AM IST:

ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

10:21 AM IST:

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. Read More

10:14 AM IST:

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്.

10:13 AM IST:

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

10:13 AM IST:

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. Read More

10:13 AM IST:

ഓമല്ലൂരിൽ ആത്മഹത്യ ചെയ്ത ലൈഫ് ഗുണഭോക്താവ് ഗോപിയുടെ കുടുംബത്തിന് കൈത്താങ്ങുമായി ഏഷ്യാനെറ്റ് ന്യൂസ്. പണം കിട്ടാത്തതിനെ തുടർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ വീട് പൂർത്തിയാക്കാൻ രണ്ട് ലക്ഷം രൂപ സഹായം നൽകി. നവംബർ 11 നാണ് ലോട്ടറി വിൽപ്പനക്കാരനായ ഗോപി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ലൈഫിലെ വീട് നിർമ്മാണം മുടങ്ങിയതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.  

10:12 AM IST:

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയത്. 

10:12 AM IST:

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ പൂർണമായി നിലച്ചു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതികളിൽ നിന്ന് പിഴയീടാക്കുന്നതിലാണ് തീരുമാനം വൈകുന്നത്. പിഴ നോട്ടീസ് കിട്ടിയ കർഷകർ സബ് കളക്ടർക്ക് അപ്പീൽ നൽകി. മുട്ടിൽ മരംമുറിക്കേസിൽ, മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നിരട്ടിയാണ് റവന്യൂവകുപ്പ് പ്രതികൾക്ക് പിഴചുമത്തിയത്. കബളിപ്പിക്കപ്പെട്ട കർഷകരും പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളും ഉൾപ്പെടെ 35 പേർക്കാണ് പിഴ നോട്ടീസ്. കർഷകർക്ക് പിഴ ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. എൽഡിഎഫ് തന്നെ നേരിട്ട് സമരത്തിനിറങ്ങി. 

6:11 AM IST:

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

6:07 AM IST: