Published : May 24, 2025, 11:09 AM ISTUpdated : May 24, 2025, 11:17 PM IST

Malayalam News Live: സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്

Summary

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശം. കോഴിക്കോട് കൊടിയത്തൂരിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാട്. നൂറുകണക്കിന് വാഴ നിലംപൊത്തി.

Malayalam News Live: സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്

11:17 PM (IST) May 24

സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്

സിഎംആര്‍എല്ലിനെതിരായ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ തടയണമെന്ന് അവശ്യപ്പെട്ടാണ് കമ്പനി ഹർജി നൽകിയത്.

കൂടുതൽ വായിക്കൂ

11:07 PM (IST) May 24

രാത്രി മഴ കടുക്കും! അടുത്ത മൂന്ന് മണിക്കൂറിൽ 14 ജില്ലകളിലും ഓറഞ്ച് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

കേരളത്തിലെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യത. 

കൂടുതൽ വായിക്കൂ

11:06 PM (IST) May 24

രാത്രി ബൈക്കിൽ പമ്പിലെത്തിയ രണ്ട് യുവാക്കൾ ജീവനക്കാരനോട് വഴി ചോദിച്ചു; ശ്രദ്ധമാറിയ നിമിഷത്തിൽ ബാഗുമായി മുങ്ങി

പാറശ്ശാല ഭാഗത്തേക്കാണ് ഇവർ വാഹനം ഓടിച്ചുപോയത്. രണ്ട് ദിവസം മുമ്പ് മറ്റൊരു പമ്പിലും ഇതേ തരത്തിൽ തട്ടിപ്പ് നടന്നിരുന്നു.

കൂടുതൽ വായിക്കൂ

10:50 PM (IST) May 24

മൃതദേഹം പുറത്തെടുക്കാനൊരുങ്ങി പൊലീസ്; ഡാമിലെ ടൂറിനിടെ മകനെ കാണാതായെന്ന് അറിയിപ്പ്, പക്ഷേ നിർണായക തെളിവ് കിട്ടി

കാണാതായ യുവാവിന്റ അച്ഛന് കിട്ടിയ ഒരു വീഡിയോ ക്ലിപ്പാണ് സംഭവത്തിൽ വഴിത്തിരിവായത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. 

കൂടുതൽ വായിക്കൂ

10:30 PM (IST) May 24

ഔസേപ്പച്ചന്റെ സം​ഗീതം; ശ്രീനാഥ് ഭാസിയുടെ 'കള്ളനി'ലെ മനോഹര മെലഡി എത്തി

മെയ് 30ന് ചിത്രം തിയറ്ററിലെത്തും. 

കൂടുതൽ വായിക്കൂ

10:21 PM (IST) May 24

ദേശീയപാതയിൽ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; വാഹനങ്ങള്‍ വഴിതിരിച്ചുവിടും, പ്രതിഷേധിച്ച് യൂത്ത് ലീഗ്

ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞ് താല്‍ക്കാലിക റോഡിലേക്ക് പതിച്ചത്.

കൂടുതൽ വായിക്കൂ

10:17 PM (IST) May 24

പ്രേക്ഷക ഹൃദയം കീഴടക്കി പ്രിൻസും കുടുംബവും; ദിലീപ് പടം മൂന്നാം വാരത്തിലേക്ക്

ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി അഭിനയിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്.

കൂടുതൽ വായിക്കൂ

10:11 PM (IST) May 24

മദ്യത്തിന്റെ പണം ചോദിച്ച് തർക്കം, റോഡിലേക്ക് തള്ളി; ഒന്നും പറയാതെ ഓട്ടോയിൽ വീട്ടിലെത്തിച്ചു, പിറ്റേന്ന് മരണം

ആന്തരിക രക്തസ്രാവം ഉണ്ടായെങ്കിലും നടന്ന സംഭവമൊന്നും പറയാതെ ഓട്ടോ വിളിച്ച് വീട്ടിലെത്തിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്നവർ ചെയ്തത്. 

കൂടുതൽ വായിക്കൂ

09:51 PM (IST) May 24

കപ്പൽ അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി, ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, തീരദേശങ്ങളിൽ മുന്നറിയിപ്പ്

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ ,സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. 

കൂടുതൽ വായിക്കൂ

09:43 PM (IST) May 24

23കാരിയായ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കൊടുത്തെന്ന ആരോപണവുമായി ബന്ധുക്കൾ; മരണത്തിന് പിന്നാലെ വിവാദം

രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. രക്ത ഗ്രൂപ്പ് മാറിയെന്ന ആരോപണം പരിശോധിക്കേണ്ടതുണ്ടെന്ന് പ്രിൻസിപ്പൽ.

കൂടുതൽ വായിക്കൂ

08:48 PM (IST) May 24

വേടനെതിരെ എന്‍ഐഎക്ക് പരാതി; കടുത്ത അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം

പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിനാണ് അത്യപ്തി.

കൂടുതൽ വായിക്കൂ

08:38 PM (IST) May 24

പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മതിലിന്റെ അറ്റക്കുറ്റപ്പണികൾക്കുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാവാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ

08:32 PM (IST) May 24

മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തെ എതിര്‍ത്തുള്ള സിഎംആര്‍എൽ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

സിഎംആർഎൽ കേസ് തിങ്കളാഴ്ചത്തെ പരിഗണന പട്ടികയിൽ ദില്ലി ഹൈക്കോടതി ഉൾപ്പെടുത്തി.

കൂടുതൽ വായിക്കൂ

08:08 PM (IST) May 24

ഞെട്ടിച്ച് 'നരിവേട്ട'; കരിയർ ബെസ്റ്റുമായി ടൊവിനോ; തിയറ്ററിൽ കാണേണ്ട പടമെന്ന് പ്രേക്ഷകർ

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൂടുതൽ വായിക്കൂ

07:56 PM (IST) May 24

വീട്ടുകാരെ പോലെ നീയും തുടങ്ങല്ലേ..; ധ്യാന്‍ ശ്രീനിവാസന്‍റെ 'ഒരു വടക്കൻ തേരോട്ടം' ടീസർ എത്തി

ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. 

കൂടുതൽ വായിക്കൂ

07:28 PM (IST) May 24

മുതിർന്നവരെ പ്രതി ചേർത്തില്ല, ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയിൽ അന്വേഷണം തുടരും

താമരശേരി ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോ‍ർഡ് മുമ്പാകെ സമർപ്പിച്ചു

കൂടുതൽ വായിക്കൂ

07:28 PM (IST) May 24

വിധവ പണവുമായി വന്നപ്പോൾ മകനില്ല; കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം മകനെ ജാമ്യമായി ചോദിച്ച തൊഴിലുടമ പിടിയിൽ

മരിച്ചുപോയ ഭർത്താവ് കടം വാങ്ങിയെന്ന് പറയപ്പെടുന്ന 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 കൂടി ചോദിക്കുകയും ചെയ്തു. 

കൂടുതൽ വായിക്കൂ

07:10 PM (IST) May 24

കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

കൂടുതൽ വായിക്കൂ

06:47 PM (IST) May 24

അപകടത്തിൽപ്പെട്ടത് എംഎസ്‍സി എൽസ-3 ഫീഡര്‍ കപ്പൽ; ഉണ്ടായിരുന്നത് 400ലധികം കണ്ടെയ്നറുകള്‍, 21 പേരെ രക്ഷപ്പെടുത്തി

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നത് ഫീഡര്‍ കപ്പലുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വായിക്കൂ

06:44 PM (IST) May 24

ടൊവിനോ  അങ്കിളുമായി കൂട്ടായി, ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ ചിരി വന്നു: നരിവേട്ടയിലെ പെൺകുട്ടി 

ടോവിനോ അങ്കിളിന്റെ സിനിമയാണെന്ന് കേട്ടപ്പോൾ തുള്ളിച്ചാടിയെന്ന് പറഞ്ഞു കൊണ്ട് തംബുരു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു. 

കൂടുതൽ വായിക്കൂ

06:44 PM (IST) May 24

തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി, നേടിയത് കോടികൾ; ചിത്രത്തിലെ രസകരമായ ​ഗാനമെത്തി

മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

കൂടുതൽ വായിക്കൂ

06:30 PM (IST) May 24

ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചു; വിലാസം തെറ്റിപ്പോയെന്ന് പരാതിയും

ആദ്യം ഒരു യുവതിയാണ് വീടിന് പുറത്തേക്ക് ചെന്നത്. ബഹളം കേട്ട് യുവാവും ഇറങ്ങിച്ചെന്നു. ഇതിനിടെയായിരുന്നു മർദനം.

കൂടുതൽ വായിക്കൂ

06:03 PM (IST) May 24

ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്‍റെ ക്രൂരത; പ്രതി ജോസ് അറസ്റ്റിൽ, മക്കളുടെയും അമ്മയുടെയും മൊഴിയെടുത്തു

 പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി

കൂടുതൽ വായിക്കൂ

05:49 PM (IST) May 24

അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഇന്ധനം; മലിനീകരണ ഭീഷണിയും

കേരളാ തീരത്ത് കടലിൽ വീണ കണ്ടെയ്‌നറുകളിൽ ഉള്ളത് അത്യന്തം അപകടകാരിയായ ഇന്ധനം

കൂടുതൽ വായിക്കൂ

05:33 PM (IST) May 24

സോഷ്യൽ മീഡിയ താരങ്ങളുടെ മലയാള സിനിമ 

കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമയിൽ ഒരു ട്രെൻഡ് വന്നിട്ടുണ്ട്. ഹിറ്റടിച്ച മിക്ക സിനിമകളിലും സോഷ്യൽ മീഡിയ താരങ്ങളുണ്ട്.

കൂടുതൽ വായിക്കൂ

05:31 PM (IST) May 24

മഴ കനക്കുന്നു, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം; തയ്യാറായില്ലെങ്കിൽ ചെലവ് ഈടാക്കി നടപടിയെടുക്കും

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നിർദേശം.

കൂടുതൽ വായിക്കൂ

05:26 PM (IST) May 24

കേരളാ തീരത്ത് ഈ കാർഗോകൾ അടിഞ്ഞാൽ തൊടരുത്! അപകടകരം; പ്രത്യേക മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് ഒഴുകി നടക്കുന്ന കാർഗോകൾ തീരത്തടിഞ്ഞാൽ തൊടരുത്

കൂടുതൽ വായിക്കൂ

05:13 PM (IST) May 24

‘മഞ്ഞുമ്മൽ സുഭാഷ് വേറ ലെവലാ, തിരുമ്പി വന്താച്ച്..’; തമിഴകത്തും കയ്യടി നേടി ആസാദി

കേരളത്തിലും ചിത്രം കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിലാണ് ത്രില്ലർ അനുഭവത്തെ വാഴ്ത്തുന്നത്.

കൂടുതൽ വായിക്കൂ

05:11 PM (IST) May 24

വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികന്‍റെ മരണം; സൂചന ബോർഡില്ലാത്തത് വീഴ്ച, റിപ്പോർട്ട് കിട്ടിയശേഷം നടപടി

വൈദ്യുത പോസ്റ്റ് റോഡിൽ വീണുകിടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ്. രാത്രി വൈദ്യുതി പോസ്റ്റ് മാറ്റുന്നതിൽ ജീവനക്കാര്‍ക്ക് പരിമിതിയുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ

04:55 PM (IST) May 24

വാട്സ്ആപ് വഴി അടുപ്പം സ്ഥാപിച്ച യുവതി പാകിസ്ഥാൻ ഏജന്റ്; നിർണായക ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് യുവാവ്

ചാരവൃത്തിക്ക് ഉപയോഗിച്ച വാട്സ്ആപ്പ് അക്കൗണ്ടിനായി സിം എടുത്ത് കൊടുത്തതും ഇയാൾ തന്നെയായിരുന്നു. അക്കൗണ്ട് പാകിസ്ഥാനിൽ നിന്നാണ് ഉപയോഗിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. 

കൂടുതൽ വായിക്കൂ

04:50 PM (IST) May 24

റെഡ് അലർട്ട്; മലപ്പുറം ജില്ലയിൽ ജാഗ്രത, ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണം, നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി

കൂടുതൽ വായിക്കൂ

04:21 PM (IST) May 24

'ഉറക്കമില്ലാത്ത രാത്രികളിലെ സംരക്ഷകൻ'; ഷൈനിന്റെ 'ദി പ്രൊട്ടക്ടർ' റിലീസ് തിയതി

'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.

കൂടുതൽ വായിക്കൂ

04:13 PM (IST) May 24

കാലവർഷം നേരത്തെയെത്തി, മഴക്കെടുതിയും: കനത്ത കാറ്റിലും മഴയും മൊബൈൽ ടവർ നിലംപൊത്തി; ജില്ലകളിൽ വലിയ നാശനഷ്ടം

സംസ്ഥാനത്ത് 16 വർഷത്തിനിടെ ആദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെത്തുന്നത്. ഇതേ തുടർന്നാണ് വലിയ നാശനഷ്ടവും ഉണ്ടായിരിക്കുന്നത്

കൂടുതൽ വായിക്കൂ

04:01 PM (IST) May 24

കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ

കടമ്മനിട്ട ശാരിക കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം

കൂടുതൽ വായിക്കൂ

04:00 PM (IST) May 24

ആ സീൻ വന്നതിങ്ങനെ, തുടരും ബിടിഎസുമായി തരുൺ; 'എന്തൊരു ചേലാണ് ഈ ഡയറക്ഷ'നെന്ന് ആരാധകർ

ഏപ്രിൽ 25ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് തുടരും.

കൂടുതൽ വായിക്കൂ

03:56 PM (IST) May 24

രോഗബാധിതർ ഭക്ഷണം പാചകം ചെയ്യരുത്, ഉപയോഗിച്ച സാധനങ്ങള്‍ പങ്കു വെയ്ക്കരുത്; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം

വീട്ടിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതൽ ആയതിനാൽ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

03:24 PM (IST) May 24

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും പരിഭ്രാന്തരാകരുത്;മുന്നറിയിപ്പ് തീവ്രമഴയ്ക്ക് മുൻപ്

സംസ്ഥാനത്തെ 2 ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും.

കൂടുതൽ വായിക്കൂ

03:24 PM (IST) May 24

ഇന്നത്തെ ഒരുകോടി ആർക്ക് ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്.

കൂടുതൽ വായിക്കൂ

02:59 PM (IST) May 24

‘ജുറാസിക് വേൾഡ് റീബർത്ത്’ ചിത്രീകരണം ഭീകരമെന്ന് സ്കാർലറ്റ് : ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

മാൾട്ടയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ 'ജുറാസിക് വേൾഡ് റീബർത്ത്' ചിത്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് സ്കാർലറ്റ് ജോഹാൻസൺ പറഞ്ഞു. 30 അടി താഴ്ചയിലെ റിഗ്ഗിലായിരുന്നു ആറാഴ്ചയോളം ഷൂട്ടിംഗ് നടന്നത്.

കൂടുതൽ വായിക്കൂ

02:51 PM (IST) May 24

ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഭീഷണി; ജമ്മുവിൽ പൊലീസ് ശുപാർശക്ക് പിന്നാലെ 37 ടവറുകൾക്ക് കീഴിൽ ഇന്റർനെറ്റ് വിലക്കി

ജമ്മു കശ്‌മീരിലെ ദോഡ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

കൂടുതൽ വായിക്കൂ

More Trending News