Published : Dec 24, 2025, 09:34 AM ISTUpdated : Dec 24, 2025, 11:13 PM IST

Malayalam News Live: 'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'

Summary

കരുത്തുകാട്ടി  ഇന്ത്യയുടെ  'ബാഹുബലി' റോക്കറ്റ്. ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണം വിജയകരം. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ.

rahul gandhi

11:13 PM (IST) Dec 24

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'

ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികൾ രാജ്യത്തെ ചത്ത സമൂഹമാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് ജാമ്യവും അതിജീവിതകളെ ക്രിമിനലുകളെപ്പോലെ കാണുന്ന നിലപാടും എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു

Read Full Story

10:06 PM (IST) Dec 24

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി

കൊച്ചി കോർപറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു.

Read Full Story

10:04 PM (IST) Dec 24

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ

രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. ഇവരുടെ ഹൃദയങ്ങൾക്ക് വെളിച്ചം കൊടുക്കണമേ. ക്രിസ്തുമസ് പ്രത്യാശ നൽകുന്ന സന്തോഷത്തിന്റെ പെരുന്നാളാണ്.

Read Full Story

09:38 PM (IST) Dec 24

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ

ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം

Read Full Story

09:29 PM (IST) Dec 24

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന, അക്രമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധം

Read Full Story

09:10 PM (IST) Dec 24

ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഖനനാനുമതി നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Read Full Story

08:52 PM (IST) Dec 24

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ

ഷെരീഫ് ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരെന്ന സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ. അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ഇന്ത്യ ബം​ഗ്ലാദേശ് ഹൈക്കമ്മീഷണറോട് നിർദേശിച്ചു.

Read Full Story

08:52 PM (IST) Dec 24

മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, വിവാദങ്ങളിൽ മൗനം തുടർന്ന് നേതാക്കൾ

സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കും.

Read Full Story

08:47 PM (IST) Dec 24

കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേരളത്തെ ശ്വാസം മുട്ടിക്കുന്നു; 17000 കോടി കേന്ദ്രം വെട്ടി; പ്രതിഷേധം കടുപ്പിച്ച് ബാലഗോപാൽ

ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ദില്ലിയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാൽ ചോദിച്ചു

Read Full Story

07:36 PM (IST) Dec 24

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി

ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാർഡായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Read Full Story

07:31 PM (IST) Dec 24

കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ സ്പെഷ്യൽ ഡ്രൈവിലാണ്  പ്രതികൾ പിടിയിലായത്. അമിതാബ് ചന്ദ്രൻ 2023ൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പരിശോധനക്കിടെ എക്സൈസ് സംഘത്തെ അമിതാബ് ചന്ദ്രൻ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

Read Full Story

06:45 PM (IST) Dec 24

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു - അനിൽ ആന്റണി

തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.

Read Full Story

05:56 PM (IST) Dec 24

വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'

മ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയെന്നും അത്‌ അപരാധം അല്ലെന്നും മുഖ്യമന്ത്രി. കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും പിണറായി. 

Read Full Story

04:57 PM (IST) Dec 24

ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫറോക്ക് കോളേജിനടുത്താണ് സംഭവം ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

04:40 PM (IST) Dec 24

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു.

Read Full Story

04:33 PM (IST) Dec 24

മണ്ണാർക്കാട് അയ്യപ്പക്ഷേത്രത്തിൽ കൈ കൊട്ടി കളിക്കിടെ സംഘർഷം; കേസെടുത്ത് പൊലീസ്

പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്.

Read Full Story

04:11 PM (IST) Dec 24

കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും തർക്കം; ലാലി ജെയിംസിന് വേണ്ടി കൗൺസിലർമാർ, ഡോ നിജി ജസ്റ്റിന് വേണ്ടി കോൺ​ഗ്രസ് നേതൃത്വവും

ലാലി ജെയിംസ് മേയർ ആവണമെന്ന് ഒരു കൂട്ടം കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ഡോ. നിജി ജസ്റ്റിനായി കോൺ​ഗ്രസിൻ്റെ കേന്ദ്ര നേതൃത്വം ഇടപെട്ടു. തൃശൂർ കോർപറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗൺസിലറായി ജയിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം.

Read Full Story

04:09 PM (IST) Dec 24

ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാരിൻ്റെ ആശ്വാസ പ്രഖ്യാപനം, രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം

30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്

Read Full Story

03:30 PM (IST) Dec 24

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ

എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു

Read Full Story

03:09 PM (IST) Dec 24

തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

പാലക്കാട് പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു

Read Full Story

03:07 PM (IST) Dec 24

‌'ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു.

Read Full Story

02:40 PM (IST) Dec 24

'ക്രിസ്മസ് കരോളിനെ പോലും കടന്നാക്രമിക്കുന്നു'; കൊല്ലത്ത് സിപിഎം ഓഫീസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ച് എംവി ​ഗോവിന്ദൻ

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പികെ ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

Read Full Story

01:53 PM (IST) Dec 24

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം

Read Full Story

12:11 PM (IST) Dec 24

വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം, ആദിവാസി യുവാവിന് ഗുരുതര പരിക്ക്; പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

Read Full Story

11:17 AM (IST) Dec 24

ഭാര്യയെ സംശയം, ഒന്നര വർഷമായി പിരിഞ്ഞ് ജീവിക്കുന്നു; ഡിവോഴ്സ് നോട്ടീസ് അയച്ച യുവതിയെ വെടിവെച്ച് കൊന്ന് ഭർത്താവ്

ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്

Read Full Story

10:55 AM (IST) Dec 24

'ഇനി മേയർ സ്ഥാനത്തേക്കില്ല, മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതിയുണ്ട്'; കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്

മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്

Read Full Story

10:40 AM (IST) Dec 24

ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയും ആഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടു

ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച

Read Full Story

09:49 AM (IST) Dec 24

LVM3-M6 വിക്ഷേപണം, അഭിനന്ദിച്ച് പ്രധാനമന്ത്രി

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി. ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അഭിമാനകരമായ നാഷികക്കല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

09:36 AM (IST) Dec 24

മേയർ തെരഞ്ഞെടുപ്പിൽ അതൃപ്തിയുടമായി എം ആർ അഭിലാഷ്

മേയറെ തീരുമാനിച്ച നടപടിയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താൽപര്യങ്ങൾ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാൻ നിയോ​ഗിച്ച കോർ കമ്മിറ്റി അം​ഗമായ എം ആർ അഭിലാഷ് ആരോപിച്ചു.

Read Full Story

09:36 AM (IST) Dec 24

കടുത്ത വിമർശനവുമായി അജയ് തറയില്‍

കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം.

Read Full Story

09:35 AM (IST) Dec 24

കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ എല്‍വിഎം

ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

Read Full Story

More Trending News