ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു.

പാലക്കാട്‌: ഒറ്റപ്പാലം ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ അനിൽകുമാർ, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിൻസ് എന്നിവരാണു പിടിയിലായത്. ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യത്തിലാണ് പാർട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിലായത്.

YouTube video player