Published : Dec 29, 2025, 05:57 AM ISTUpdated : Dec 29, 2025, 11:53 PM IST

Malayalam News Live: പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ - ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി

Summary

ആറ് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം പഞ്ചായത്തുകളിലായിരുന്നു തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പട്ടിക ജാതി വനിതാ സംവരണമുള്ള വീയപുരത്ത് ഭൂരിപക്ഷം യുഡിഎഫിനാണ്. എന്നാൽ, യുഡിഎഫിലെ സ്ഥാനാർത്ഥി വാർഡിൽ പരാജയപ്പെട്ടിരുന്നു.

putin

11:53 PM (IST) Dec 29

പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ - ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി

പുടിന്റെ വസതി ലക്ഷ്യം വെച്ച് യുക്രൈൻ ആക്രമണം നടത്തി എന്ന് റഷ്യ. ഡ്രോൺ ആക്രമണം നടത്താൻ ശ്രമം ഉണ്ടായെന്ന് റഷ്യൻ വിദേശ കാര്യമന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി.

Read Full Story

11:29 PM (IST) Dec 29

പ്രതിരോധസേനകൾക്ക് 'ബി​ഗ് ഡീൽ' - 79000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി, 3 സേനകൾക്കായി പുതിയ ആയുധങ്ങൾ വാങ്ങും

കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാന്‍ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം

Read Full Story

11:02 PM (IST) Dec 29

വേടന്റെ സം​ഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സം​ഗീതപരിപാടിക്കിടെ തിക്കും തിരക്കും.

Read Full Story

10:45 PM (IST) Dec 29

യെലഹങ്ക പുനരധിവാസം - ഫ്ലാറ്റിന് പണം നൽകേണ്ടി വരില്ല, സംസ്ഥാന സബ്സിഡിയും കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും; വ്യക്തത വരുത്തി കർണാടക സർക്കാർ

ജനറൽ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നൽകും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നൽകും.

Read Full Story

10:06 PM (IST) Dec 29

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

സംഭവത്തിൽ കൊട്ടിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പൊലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. 

Read Full Story

10:00 PM (IST) Dec 29

5 അം​ഗസംഘം വീട് കയറി ആക്രമിച്ചു; 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്ക്; ഒരാൾ പിടിയിൽ, കവർച്ചാശ്രമമെന്ന് പ്രാഥമിക നി​ഗമനം

മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.

Read Full Story

09:10 PM (IST) Dec 29

തദ്ദേശ തോൽവി - സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു'

സിപിഐ എക്സിക്യൂട്ടീവിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. ഇന്നലെ നടന്ന സിപിഎം യോ​ഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ ന‌ടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.

Read Full Story

09:00 PM (IST) Dec 29

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ - കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം

നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വ്യാപാരി ദിലീപിന്റെ മൊബൈൽ കടയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പൊലീസ്.

Read Full Story

08:44 PM (IST) Dec 29

ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായി പൊലീസ്. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി. കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി. 

Read Full Story

07:31 PM (IST) Dec 29

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

ഫിറ്റായിക്കഴിഞ്ഞാൽ പിന്നീട് നൽകുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

Read Full Story

07:29 PM (IST) Dec 29

ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'

ഈ ദിവസങ്ങളിൽ നടന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങൾ ആണെന്ന് ഭരണകർത്താക്കൾ പറയണം. തീവ്രവാദികൾ നടത്തുന്നു എന്ന് പറഞ്ഞ് നിഷ്ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനക്കെതിരാണ്. ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമാണ്.

Read Full Story

06:39 PM (IST) Dec 29

സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ് - നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഭാര്യ സരിതയുടെയും മൊഴിയെടുത്തു

സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.

Read Full Story

06:19 PM (IST) Dec 29

കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരാവകാശ അപേക്ഷ; മറുപടി നൽകാതെ ഒളിച്ചുകളിച്ച് കേരള ഹൗസ് അധികൃതർ

നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു.

Read Full Story

05:48 PM (IST) Dec 29

ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ

രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി.

Read Full Story

05:35 PM (IST) Dec 29

ഇടപാടുകാരെന്ന വ്യാജേന ആദ്യം 2 പേരെത്തി, പിന്നാലെ 3 പേർ കൂടി കടയിലേക്ക്, 6 മിനിറ്റിനുള്ളിൽ കവർന്നത് 7 കിലോ സ്വർണം

മൈസൂരുവിനടുത്ത് ഹുൻസൂരിൽ കണ്ണൂർ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ വൻ കവർച്ച.

Read Full Story

05:27 PM (IST) Dec 29

ദേശീയ പതാകയോട് അനാദരവ്; പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി

മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടി എന്നാണ് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുന്നു എന്നാണ് ആക്ഷേപം. സംഭവത്തിൽ മലയാലപ്പുഴ പൊലീസിൽ കോൺഗ്രസ് പരാതി നൽകി.

Read Full Story

04:34 PM (IST) Dec 29

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

Read Full Story

04:05 PM (IST) Dec 29

കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും

കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്.

Read Full Story

04:00 PM (IST) Dec 29

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല', വിശദീകരണവുമായി എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Read Full Story

03:43 PM (IST) Dec 29

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി

എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു.

Read Full Story

03:15 PM (IST) Dec 29

കാതടിപ്പിക്കുന്ന ശബദത്തിന് പുറമെ തീ തുപ്പുന്ന സൈലൻസറും; കൊച്ചിയിൽ മത്സരയോട്ടം നടത്തിയ നാല് കാറുകൾ പിടിച്ചെടുത്തു

കൊച്ചിയിൽ രാത്രിയിൽ കാറുകളുടെ മത്സരയോട്ടം. നാല് കാറുകൾ സെൻട്രൽ പൊലീസ് പിടിച്ചെടുത്തു.

Read Full Story

03:14 PM (IST) Dec 29

പട്ടാപ്പകൽ  നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം, സംഭവം മലപ്പുറത്ത്

മലപ്പുറത്ത് പട്ടാപ്പകൽ  നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്

Read Full Story

02:37 PM (IST) Dec 29

വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; തച്ചനാട്ടുകര പഞ്ചായത്തിൽ ലീഗിന്റെ വോട്ട് എൽഡിഎഫിന്, അശ്രദ്ധമൂലമെന്ന് വിശദീകരണം

യുഡിഎഫിലെ വിഡി മണികണ്ഠൻ മാസ്റ്ററും എൽഡിഎഫിൽ നിന്നും എകെ വിനോദുമാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. പഞ്ചായത്ത് ഭരണസമിതിയിൽ 18 അംഗങ്ങളിൽ 13 യുഡിഎഫും 5 എൽഡിഎഫും ആണ് ഉള്ളത്.

Read Full Story

01:59 PM (IST) Dec 29

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് - നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ചോദ്യം ചെയ്യുന്നത്.

Read Full Story

01:51 PM (IST) Dec 29

ചെരുപ്പ് മാറി ഇട്ടു, ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദനം; ആക്രമിച്ചത് സീനിയർ വിദ്യാർത്ഥി

ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്

Read Full Story

01:38 PM (IST) Dec 29

പക്ഷിപ്പനി - ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം, പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം

പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകി

Read Full Story

12:48 PM (IST) Dec 29

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്

മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്ന് സിപിഎമ്മിനൊപ്പമുള്ള കോണ്‍ഗ്രസ് വിമതൻ ഔസേപ്പ്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നുവെന്നും കെആര്‍ ഔസേപ്പ്ആ രോപിച്ചു.

Read Full Story

12:25 PM (IST) Dec 29

ഉന്നാവ് ബലാത്സം​ഗ കേസ് - കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ഉന്നാവ് ബലാത്സം​ഗ കേസിൽ കുൽദീപ് സെൻ​ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ.

Read Full Story

12:19 PM (IST) Dec 29

'പൊലീസ് ഗുണ്ടാപ്പണി ചെയ്യുന്നു, വേട്ടപട്ടിയയെ പോലെ പെരുമാറുന്നു'; വിമ‍ശനവുമായി എൻ സുബ്രഹ്മണ്യൻ

ചേവായൂർ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ

Read Full Story

11:41 AM (IST) Dec 29

ഓഫീസ് കെട്ടിട വിവാദം - എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് ഉപയോ​ഗിക്കണം; മറ്റാവശ്യത്തിന് ഉപയോഗിച്ചാൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറെന്ന് കെ മുരളീധരൻ

എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോ​ഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരൻ.

Read Full Story

11:07 AM (IST) Dec 29

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ

യുപിയിലെ ബദായൂനിൽ ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ. പിപ്രൗളി ഗ്രാമത്തിലാണ് 200 ഓളം പേർക്ക് പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തത്

Read Full Story

10:44 AM (IST) Dec 29

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്

പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ

Read Full Story

10:42 AM (IST) Dec 29

മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്

തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോൺഗ്രസ്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി

Read Full Story

10:22 AM (IST) Dec 29

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സര്‍ക്കാര്‍

നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി

Read Full Story

09:54 AM (IST) Dec 29

ഓഫീസ് കെട്ടിട വിവാദം - എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട്; വികെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ

ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ. എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും ശബരീനാഥൻ.

Read Full Story

09:19 AM (IST) Dec 29

ഇൻഡിഗോ വിമാനക്കമ്പനിക്ക് സർക്കാരിൻ്റെ `ആദ്യവെട്ട്', സർവീസുകൾ വെട്ടിക്കുറച്ചു

ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകളാണ് വെട്ടിക്കുറച്ചത്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി.

Read Full Story

08:59 AM (IST) Dec 29

ശബരിമല സ്വർണക്കൊള്ള - ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത

ശബരിമല സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായാണ് മൊഴി. 

Read Full Story

08:35 AM (IST) Dec 29

പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഒരാള്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്, തിരുവനന്തപുരത്തും അപകടം

പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്

Read Full Story

07:47 AM (IST) Dec 29

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകും

Read Full Story

06:55 AM (IST) Dec 29

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം

ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സ‍ർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും

Read Full Story

More Trending News