നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി

ദില്ലി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ജസ്റ്റിസ് മോഹനൻ കമ്മീഷനെ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് മോഹനൻ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷനെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തിനായാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നത്.

YouTube video player