LIVE NOW
Published : Mar 09, 2026, 08:27 AM ISTUpdated : Mar 09, 2026, 11:30 PM IST

പാലക്കാട്ടെ വിനോദിനിയുടെ കൈമുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം

Summary

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സിപിഐയിൽ പേയ്മെന്റ് സീറ്റ് വിവാദം. ​മുൻ എംഎൽഎ ഗീത ​ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ രം​ഗത്തുവന്നു. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സിസി മുകുന്ദൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എംഎൽഎ സിസി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.

Vinodini hand

11:30 PM (IST) Mar 09

പാലക്കാട്ടെ വിനോദിനിയുടെ കൈമുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം

പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ചികിത്സാ പിഴവിന്‍റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകാൻ സര്‍ക്കാരിന് നിര്‍ദേശം നൽകി.

Read Full Story

11:00 PM (IST) Mar 09

യുഡിഎഫിൽ 'തിരുവനന്തപുരം ' തർക്കം; സെൻട്രൽ സീറ്റ് കോണ്‍ഗ്രസിന്‍റേത്, രഹസ്യയോഗവും ചേര്‍ന്ന് നേതാക്കള്‍, ചുവരെഴുത്തും തുടങ്ങി

തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിൽ എതിര്‍പ്പ് ശക്തം. യുഡിഎഫ് നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇന്ന് രാത്രി രഹസ്യയോഗം ചേര്‍ന്നത്.

Read Full Story

08:25 PM (IST) Mar 09

ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Read Full Story

08:13 PM (IST) Mar 09

കേരള മനസാക്ഷിയെ ‍ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ കേസിൽ വിചാരണ തുടങ്ങി

കേസിലെ പ്രതികളായ ഷാഫി, ഇലന്തൂരിലെ നാട്ടുവൈദ്യന്‍ ഭഗവല്‍ സിങ്, സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. നടി ആക്രമണ കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് അജകുമാറാണ് ഇലന്തൂര്‍ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.

Read Full Story

08:02 PM (IST) Mar 09

പാലക്കാട് വയോധിക ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

Read Full Story

07:56 PM (IST) Mar 09

​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ

മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Read Full Story

07:36 PM (IST) Mar 09

'ഇവിടെയാണ് സുരേഷ്‍ഗോപിയും ഗണേഷ്‍കുമാറും തമ്മിലുള്ള വ്യത്യാസം, മറ്റെ മോനെ എന്ന് വിളിച്ചതിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് വ്യക്തമായത്'; ബി ഗോപാലകൃഷ്ണൻ

ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത് -വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണൻ

Read Full Story

06:27 PM (IST) Mar 09

എൻസിപിയിൽ തർക്കം രൂക്ഷം - യോ​ഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി

എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്.

Read Full Story

05:57 PM (IST) Mar 09

'മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു, മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു'; വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്ന് യദുകൃഷ്ണൻ

മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണൻ. താൻ വെളിപ്പെടുത്തൽ നടത്തിയിട്ടും മന്ത്രി വളരെ ലാഘവത്തോടെയാണ് ഇതിനോട് പ്രതികരിച്ചതെന്നും വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവമാണെന്നും മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചുവെന്നും യദുകൃഷ്ണൻ ആരോപിച്ചു

Read Full Story

05:34 PM (IST) Mar 09

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.

Read Full Story

04:44 PM (IST) Mar 09

വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ

കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.

Read Full Story

04:43 PM (IST) Mar 09

'സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം, എതിരാളികളുടെ കയ്യിലെ കളിപ്പാവയായി മാറി'; സിപിഎം

നാട്ടിക എംഎൽഎ സിസി മുകുന്ദനെതിരെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. സിസി മുകുന്ദൻ എംഎൽഎയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാനാർത്ഥിയും എം എൽ എയും ആക്കിയത് സി പി ഐയും ഇടതുപക്ഷവും ആണെന്ന് മുകുന്ദൻ മറന്നുപോയെന്നും സിപിഎം 

Read Full Story

04:32 PM (IST) Mar 09

ഹണി ട്രാപ്പിൽ കുടുങ്ങി വ്യവസായി; 25 ലക്ഷം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ

കർണാടകയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച നഴ്സും സംഘവും പിടിയിൽ. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്.

 

Read Full Story

04:08 PM (IST) Mar 09

അതിദാരുണം, 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം, ബൈക്കുകൾ പൂർണ്ണമായും തകർന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെയാണ് അഭിനവ് മരിച്ചത്. ആര്യനാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Read Full Story

03:22 PM (IST) Mar 09

`ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ എന്ന് പരിഹസിച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.

Read Full Story

02:52 PM (IST) Mar 09

'സഹായം ചോദിച്ച് ബിന്ദു വിളിച്ചിരുന്നു, പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല'; സ്ഥിരീകരിച്ച് ആര്‍ ശ്രീലേഖ

പൊലീസിന്റെ സഹായം തേടാൻ താൻ നിർദ്ദേശിച്ചു. സെൻസിറ്റീവ് ഇഷ്യുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞു.

 

Read Full Story

02:23 PM (IST) Mar 09

സി. സി. മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ട്.

Read Full Story

02:12 PM (IST) Mar 09

`മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കയ്യിലുണ്ട്'; മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ. 

Read Full Story

01:56 PM (IST) Mar 09

`പ്രണയമുണ്ട്, അത് കുറ്റമാണോ?', ആരോപണങ്ങളിൽ പ്രതികരണം; വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്ന് മന്ത്രി കെ ബി ​ഗണേഷ്കുമാർ

ആരോപണങ്ങളിൽ മറുപടിയുമായി ​മന്ത്രി കെ ബി ​ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story

01:28 PM (IST) Mar 09

ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി.

Read Full Story

01:07 PM (IST) Mar 09

'എന്തിന് നഷ്ടത്തില്‍ ഓടുന്നു? സ്വകാര്യ ബസ് സർവീസുകൾ ലാഭത്തിലല്ലേ?'; കെഎസ്ആർടിസിയോട് സുപ്രീം കോടതി

ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യബസ് സർവീസുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എന്തുകൊണ്ട് ഇത്രയും നഷ്ടത്തിലാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

Read Full Story

01:01 PM (IST) Mar 09

ചികിത്സാപിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി വീണ്ടും സ്കൂളിലേക്ക്; ഹൃദയം നിറച്ച് വരവേറ്റ് സഹപാഠികൾ

ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനി 6 മാസങ്ങൾക്ക് ശേഷം സ്കൂളിലെത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് പ്രതിപക്ഷ നേതാവ് വിനോദിനിക്ക് കൃത്രിമകൈ വെച്ചു നൽകിയിരുന്നു.

Read Full Story

12:53 PM (IST) Mar 09

പതിനായിരത്തിലധികം വിരമിച്ച സൈനികരുടെ റാലി; മെഡിക്കൽ ക്യാമ്പടക്കം സേവനങ്ങൾ, രാജസ്ഥാൻ മുഖ്യമന്ത്രി മുഖ്യാതിഥി

കരസേനയുടെ സപ്തശക്തി കമാൻഡിൻ്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ മുഖ്യാതിഥിയായി. മെഡിക്കൽ ക്യാമ്പ് അടക്കം വിവിധ സേവനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

Read Full Story

12:50 PM (IST) Mar 09

അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; കണ്ടെത്തിയത് പാത്രം എടുക്കുന്നതിനിടെ

ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.

Read Full Story

12:34 PM (IST) Mar 09

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ

ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോ​ഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നതായി പൊൻകുന്നം പൊലീസ് വ്യക്തമാക്കി.

Read Full Story

12:02 PM (IST) Mar 09

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല

പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Read Full Story

11:42 AM (IST) Mar 09

പശ്ചിമേഷ്യൻ സംഘർഷം - വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ പ്രസ്താവന രാജ്യസഭയിൽ. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

Read Full Story

11:41 AM (IST) Mar 09

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം; കയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം

സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. സമരം ചെയ്ത നേഴ്സുമാരെ പിരിച്ചുവിടുമെന്നു മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തിയെന്നും നേഴ്സുമാർ പറയുന്നു.

Read Full Story

11:05 AM (IST) Mar 09

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം - എതിർപ്പുമായി ഡിവൈഎഫ്ഐ; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർകോട് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് സിപിമ്മിൽ ഭിന്നത. കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മിറ്റിക്ക്‌ കത്ത് നൽകി.

Read Full Story

11:02 AM (IST) Mar 09

മതിയായ സുരക്ഷ ഒരുക്കാതിരുന്നത് അപകടത്തിന് കാരണം, തൊട്ടു പിന്നിൽ അടുപ്പ് വെക്കരുതെന്ന കാര്യം പൊലീസുകാരോട് പറഞ്ഞു; വിജിഷയുടെ ഭർത്താവ്

മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ. കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന അടുപ്പിൽ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്.

Read Full Story

10:27 AM (IST) Mar 09

നാടിനെ നടുക്കി വാഹനാപകടം; അമിത വേ​ഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് മരണം നാലായി, അപകടം നെടുമങ്ങാട്

അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ‌ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവാണ് മരിച്ചത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

Read Full Story

09:43 AM (IST) Mar 09

നാട്ടികയിൽ നിർണായക നീക്കങ്ങൾ; മുകുന്ദനുമായി ചർച്ച നടത്തി കോൺ​ഗ്രസും ബിജെപിയും, പിടിവിടാതെ സിപിഐയും

കോൺ​ഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു. സ്വന്തം പാളയത്തിൽ എത്തിക്കാൻ നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വവും മുകുന്ദനുമായി ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, മുകുന്ദനെ കൈ വിടാതിരിക്കാനാണ് സിപിഐ നേതൃത്വത്തിൻ്റെ ശ്രമം.

Read Full Story

09:16 AM (IST) Mar 09

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read Full Story

09:03 AM (IST) Mar 09

നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചു, പ്രതി ഡോക്ടർ സിറിയക്ക് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നത്; വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌

നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോക്ടർ സിറിയക്ക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

Read Full Story

08:28 AM (IST) Mar 09

മമ്മൂട്ടി അതൃപ്തി അറിയിച്ച സംഭവത്തിൽ റഫീഖിനെതിരെ പാർട്ടിയിൽ നീരസം; മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കി, ചർച്ചയ്ക്ക് സാധ്യത

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടി അതൃപ്തി അറിയിച്ച സംഭവത്തിൽ കെ റഫീഖിൻ്റെ നടപടിയിൽ വയനാട് സിപിഎമ്മിൽ നീരസം. റഫീഖ് ജില്ലാ സെക്രട്ടറി പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മമ്മൂട്ടി വരുന്ന കാര്യം മുതിർന്ന നേതാക്കളെ ആരെയും അറിയിക്കാത്തതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കിയെന്നുമാണ് പാർട്ടി നേതാക്കൾക്കിടയിലെ വികാരം.

08:28 AM (IST) Mar 09

ഒരിടവേളയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്; അറസ്റ്റിലായതിന് ശേഷം ആദ്യമായി പാലക്കാട്, വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും

ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുൽ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.

08:27 AM (IST) Mar 09

മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെയെന്ന് പികെ ബഷീര്‍ എംഎൽഎ; 'മഞ്ചേരിയിലേക്ക് മാറുമെന്നത് ഭാവന മാത്രം'

മുസ്ലിം ലീഗിലെ ടേം വ്യവസ്ഥയിലെ ഇളവും സ്ഥാനാര്‍ത്ഥിത്വവുമെല്ലാം പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് പികെ ബഷീര്‍ എംഎൽഎ. മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെയാണ് താത്പര്യം. മണ്ഡലം മാറുമെന്നത് വെറും ഭാവന മാത്രമെന്നും പി കെ ബഷീര്‍ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പി കെ ബഷീര്‍.

08:27 AM (IST) Mar 09

ട്രംപുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡൻ്റ്; ഇറാൻ ആക്രമണം ചർച്ചയായി, ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു

​ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നതിനിടയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ചാണ് ചർച്ച നടത്തിയത്. യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ചർച്ചയായി. അതേസമയം, സൗദിയിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച മൊത്തം യു എസ് സൈനികരുടെ എണ്ണം ഏഴായി.


More Trending News