കരസേനയുടെ സപ്തശക്തി കമാൻഡിൻ്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ മുഖ്യാതിഥിയായി. മെഡിക്കൽ ക്യാമ്പ് അടക്കം വിവിധ സേവനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

ദില്ലി: പതിനായിരത്തിലധികം വിരമിച്ച സൈനികർ പങ്കെടുത്ത് രാജസ്ഥാനിലെ ചുരുവിൽ റാലി. കരസേനയുടെ സപ്തശക്തി കമാൻഡിൻ്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ മുഖ്യാതിഥിയായി. മെഡിക്കൽ ക്യാമ്പ് അടക്കം വിവിധ സേവനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. കരസേന വിരമിച്ച സൈനികരുടെ ക്ഷേമത്തിനായി നടത്തുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചത്. വിവിധ കമാൻഡുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ ക്യാമ്പുകൾ കൂടാതെ കരസേനയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രദർശനങ്ങളും റാലിയുടെ ഭാഗമായി നടന്നു.

YouTube video player