Published : May 19, 2025, 05:35 AM IST

Malayalam News Live: നാട്ടിലെത്തിയിട്ട് 2 ദിവസം, കാർ കനാലിലേക്ക് മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം

Summary

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട്‌ ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.

Malayalam News Live: നാട്ടിലെത്തിയിട്ട് 2 ദിവസം, കാർ കനാലിലേക്ക് മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം

11:57 PM (IST) May 19

നാട്ടിലെത്തിയിട്ട് 2 ദിവസം, കാർ കനാലിലേക്ക് മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം

ചടങ്ങ് കഴിഞ്ഞ് മടക്ക യാത്രയിൽ നാവൽക്കാടിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു.

കൂടുതൽ വായിക്കൂ

11:50 PM (IST) May 19

തിരുവാങ്കുളത്ത് കാണാതായ 3വയസുകാരിയ്ക്ക് വേണ്ടി മൂഴികുളം പാലത്തിൽ പരിശോധന;തിരികെ പോകുമ്പോൾ കുട്ടി ഇല്ലായിരുന്നു

ഈ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചുവെന്ന് അമ്മ പറഞ്ഞതായാണ് വിവരം. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്. കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്.
 

കൂടുതൽ വായിക്കൂ

11:43 PM (IST) May 19

പെരുമഴയിൽ കണ്ണീർക്കാഴ്ച, 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു; മഴക്കെടുതിയിൽ ബംഗളുരു

വീടിന് താഴെ വെള്ളം കയറിയതിനെത്തുടർന്ന് ഇത് അടിച്ചു കളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ ആണ് അപകടമുണ്ടായത്

കൂടുതൽ വായിക്കൂ

11:27 PM (IST) May 19

നാട്ടുകാർ പരാതിപ്പെട്ടു, സ്വന്തം വീട്ടിൽ നിന്നും ധർമ്മടം സ്വദേശി സ്വീറ്റിയെ പിടികൂടിയത് 36 കുപ്പി മദ്യവുമായി!

ധർമ്മടം സ്വദേശിനിയായ സ്വീറ്റിയുടെ വീട്ടിൽ നിന്ന് 36 കുപ്പി മദ്യം കണ്ടെടുത്തു

കൂടുതൽ വായിക്കൂ

11:15 PM (IST) May 19

ഭൂമിയിൽ മാത്രമല്ല, അങ്ങ് ആകാശത്തിന് മുകളിൽ ചന്ദ്രനിലും മത്സ്യകൃഷി! അത്ഭുതപ്പെടേണ്ട, പുതിയ പരീക്ഷണം ഇങ്ങനെ

ചന്ദ്രനിൽ മത്സ്യകൃഷിയുടെ സാധ്യത തേടുകയാണ് ശാസ്ത്രജ്ഞർ എന്നതാണ്  ഏറ്റവും പുതിയ വാർത്ത. തെക്കൻ ഫ്രാൻസിൽ ഡോ. സിറിൽ പ്രസിബൈലയുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്

കൂടുതൽ വായിക്കൂ

11:08 PM (IST) May 19

നാട്ടുകാർ ബാങ്കിൽ പണയം വെച്ച 3.6 കിലോ സ്വർണം അവിടെയില്ല; മറ്റൊരു ബാങ്കിൽ കൊണ്ടുപോയി പണയം വെച്ച് ഉദ്യോഗസ്ഥൻ

ജോലി ചെയ്യുന്ന ബാങ്കിൽ നിന്നുള്ള സ്വർണം എടുത്തുകൊണ്ടുപോയി പണയം വെച്ചതിന് പുറമെ മുക്കുപണ്ടം പണയംവെച്ച് സ്വന്തം ബാങ്കിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. 

കൂടുതൽ വായിക്കൂ

10:50 PM (IST) May 19

തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായ സംഭവം; അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു,ചോദ്യം ചെയ്ത് പൊലീസ്

ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കൂടുതൽ വായിക്കൂ

10:42 PM (IST) May 19

കണ്ണൂരിലെത്തിയ ലോറി, കണ്ടാൽ പച്ചക്കറി കയറ്റിയെത്തിയത് തന്നെ, സംശയം തോന്നില്ല; പക്ഷേ പരിശോധനയിൽ എംഡിഎംഎ പിടിയിൽ

കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പച്ചക്കറി ലോറിയിൽ എംഡിഎംഎയുമായി ഡ്രൈവർ പിടിയിലായി. പേരാവൂർ സ്വദേശിയായ മൻഷീദിൽ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരികടത്ത് സംബന്ധിച്ച പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

കൂടുതൽ വായിക്കൂ

10:34 PM (IST) May 19

മലപ്പുറം കൂരിയാട് ദേശീയ പാത തകർന്നു അപകടം; കാറിലെ യാത്രക്കാർക്ക് പരിക്ക്, പ്രതിഷേധവുമായി നാട്ടുകാർ

നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ പാത അപ്രതീക്ഷിതമായി തകർന്നത്. 50 അടി ഉയരത്തിലുള്ള ദേശീയ പാതയാണ് ഇടിഞ്ഞ് വീണത്. 

കൂടുതൽ വായിക്കൂ

10:26 PM (IST) May 19

അടുത്ത കുതിപ്പിന് മോഹന്‍‍ലാല്‍; സത്യൻ അന്തിക്കാടിന്റെ 'ഹൃദയപൂർവ്വ'ത്തിന് പാക്കപ്പ്

തുടരും ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

കൂടുതൽ വായിക്കൂ

10:24 PM (IST) May 19

കൊല്ലപ്പെട്ടത് 64 പാക് സൈനികർ, 90 പാക്ക് സൈനികർക്ക് പരിക്കേറ്റു; 'ഓപ്പറേഷൻ സിന്ദൂർ' വിവരങ്ങൾ പങ്കുവച്ച് കരസേന

കരസേനയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്

കൂടുതൽ വായിക്കൂ

10:20 PM (IST) May 19

വീട്ടിലെ സ്യൂട്ട് കെയ്സിൽ യുവതിയുടെ മൃതദേഹം; ഭയം കൊണ്ട് ചെയ്തതെന്ന് ഭർത്താവ്, പൊലീസിനെ അറിയിച്ചത് വീട്ടുകാർ

രാത്രി വീട്ടിലെത്തുമ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്നും ഈ സമയം മൂന്ന് മക്കളും അമ്മയും അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

കൂടുതൽ വായിക്കൂ

09:56 PM (IST) May 19

എറണാകുളം തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത 3 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം

കല്യാണി എന്നാണ് കുട്ടിയുടെ പേര്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

കൂടുതൽ വായിക്കൂ

09:37 PM (IST) May 19

മകന്റെ മരണം മാവിൽ നിന്ന് വീണ്; പിന്നാലെ അമ്മയുടെ മരണം ആശുപത്രിയിൽ, കോഴിക്കോട് അമ്മയും മകനും ഒരേ ദിവസം മരിച്ചു

കുറച്ചു സമയത്തിനുള്ളിൽ അമ്മ നാരായണി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുപേരുടെയും സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കൂടുതൽ വായിക്കൂ

09:25 PM (IST) May 19

വിഴിഞ്ഞത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

വിഴിഞ്ഞത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി 

കൂടുതൽ വായിക്കൂ

09:16 PM (IST) May 19

ഭീഷണിയായി വീണ്ടും കൊവിഡ്, 252 രോഗികളെന്ന് കേന്ദ്രം, സ്ഥിതി വിലയിരുത്തി; രോഗം പടരുന്നത് വിദേശ രാജ്യങ്ങളിൽ

സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് പടരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികൾ യോഗം ചേർന്നു

കൂടുതൽ വായിക്കൂ

09:08 PM (IST) May 19

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; യുട്യൂബർ ഉൾപ്പെടെ ഇതുവരെ പിടിയിലായത് 12 പേർ, പൂർണ വിവരങ്ങൾ ഇങ്ങനെ

പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും ബന്ധം പുലർത്തിയിരുന്ന വലിയ ശൃംഖലയായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

കൂടുതൽ വായിക്കൂ

09:03 PM (IST) May 19

ഇനി അഭ്യൂഹങ്ങൾ വേണ്ട; അത് സായ് ധൻഷിക തന്നെ, വിശാലിന്റെ വിവാഹ തിയതി പുറത്ത്

പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു.

കൂടുതൽ വായിക്കൂ

08:40 PM (IST) May 19

കാരന്തൂരിൽ പിടികൂടിയ എംഡിഎംഎയിൽ അന്വേഷണം; മെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കാരന്തൂരിൽ ഈയിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു. 

കൂടുതൽ വായിക്കൂ

08:40 PM (IST) May 19

‘അതിസാഹസിക രക്ഷാദൗത്യം’: സൈബറിടത്ത് കയ്യടി നേടി 'ആസാദി' സിനോപ്സിസ്

ഓഫീസർ ഓൺ ഡ്യൂട്ടി, തുടരും എന്നീ ചിത്രങ്ങൾക്ക് പിന്നാലെ റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയതും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

കൂടുതൽ വായിക്കൂ

08:19 PM (IST) May 19

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാരിന്‍റെ നിർണായക നീക്കം, നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തും

കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നു. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകും

കൂടുതൽ വായിക്കൂ

08:06 PM (IST) May 19

ചക്രവാതച്ചുഴി രൂപപ്പെട്ടുകഴിഞ്ഞു, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാധ്യതയും കാരണം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ

08:01 PM (IST) May 19

ചൈനയിലെത്തിയ പാക് ഉപപ്രധാനമന്ത്രിക്ക് പകിട്ടില്ലാത്ത സ്വീകരണം; ചുവപ്പ് പരവതാനിയില്ല, ഉന്നത ഉദ്യോഗസ്ഥരുമില്ല

ചൈന സന്ദർശിക്കാനെത്തിയ പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന് ഔദ്യോഗിക സ്വീകരണവും ചുവപ്പ് പരവതാനിയുമില്ല.  പാകിസ്ഥാന് നാണക്കേടെന്ന് നയതന്ത്ര സമൂഹം.

കൂടുതൽ വായിക്കൂ

07:48 PM (IST) May 19

വിവാദങ്ങളോട് പ്രതികരിച്ച് ശശി തരൂർ: 'രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ, ബിജെപിയിലേക്ക് താൻ പോകില്ല'

താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. എന്നാൽ രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

07:43 PM (IST) May 19

ഓപ്പറേഷൻ സിന്ദൂർ: വിക്രം മിസ്രിയെയും കുടുംബത്തെയും അപമാനിച്ചതിൽ പാർലമെൻ്ററി സമിതി പ്രതിഷേധിച്ചു

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ നടന്ന സൈബർ അധിക്ഷേപത്തിൽ പാർലമെൻ്ററി സമിതി പ്രതിഷേധിച്ചു

കൂടുതൽ വായിക്കൂ

07:38 PM (IST) May 19

മധുബാല- ഇന്ദ്രൻസ് കോമ്പോയിൽ 'ചിന്ന ചിന്ന ആസൈ'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മണിരത്നം

ഒരിടവേളയ്ക്ക് ശേഷം മധുബാല അഭിനയിക്കുന്ന മലയാള ചിത്രം. 

കൂടുതൽ വായിക്കൂ

07:32 PM (IST) May 19

സംഭവം ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ; രണ്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് വീണ് യുവാവിന് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  ട്രെയിനിന് മുന്നിലേക്ക് വീണ് യുവാവിൻ്റെ കാലുകൾക്ക് ഗുരുതര പരുക്ക്

കൂടുതൽ വായിക്കൂ

07:30 PM (IST) May 19

‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൂടുതൽ വായിക്കൂ

07:27 PM (IST) May 19

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പ്രസംഗം: കടുപ്പിച്ച് സുപ്രീംകോടതി; എസ് ഐ ടി അന്വേഷണം

നാളെ രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

കൂടുതൽ വായിക്കൂ

07:25 PM (IST) May 19

ചെറുമകന്റെ ചോറൂണ് ചടങ്ങ്, മണ്ണാറശ്ശാല ക്ഷേത്രത്തിലെത്താനുള്ള യാത്രയ്ക്കിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

ചെറുമകന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

കൂടുതൽ വായിക്കൂ

07:23 PM (IST) May 19

മെറ്റൽ ഡിക്ടടർ വേണ്ട, ഫുൾ ബോഡി സ്കാനർ, പഴുതടച്ച സുരക്ഷ; 200 കോടിയുടെ പദ്ധതി, കൊച്ചി എയർപോർട്ട് അടിമുടി മാറും

വിമാനത്താവളത്തിന്റെയും പരിസര പ്രദേശത്തിന്റെയും സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എ.ഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളാണ് സഥാപിച്ചിട്ടുള്ളത്. നിലവിലുള്ള ബോംബ് നിർവീര്യ സംവിധാനവും സിയാൽ 2.0 യിലൂടെ നവീകരിക്കുന്നു. 

കൂടുതൽ വായിക്കൂ

06:58 PM (IST) May 19

പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തി; ഹരിയാനയിൽ ഒരാൾ കൂടി അറസ്റ്റിൽ, ഇതോടെ പിടിയിലായത് 10 പേ‍ർ

പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാൾ സിം കാർഡ് നൽകിയതായും പൊലീസ് പറഞ്ഞു. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

06:54 PM (IST) May 19

ടാപ്പിങ് തൊഴിലാളി മരിച്ച നിലയിൽ , ആനയുടെ ചവിട്ടേറ്റ് മരണമെന്ന് പ്രാഥമിക നിഗമനം 

ശരീരത്തിൽ പരിക്കുകളുണ്ടെന്നും വിവരം. രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയാതായിരുന്നു ഉമ൪.  (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

കൂടുതൽ വായിക്കൂ

06:40 PM (IST) May 19

ശശി തരൂരിനെതിരെ വിമർശനവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'എംപിയാക്കാൻ കഠിനാധ്വാനം ചെയ്‌തത് പാവപ്പെട്ട ജനം'

ശശി തരൂരിനെ ജയിപ്പിച്ചത് പാവപ്പെട്ട ജനങ്ങളാണെന്നും പാർട്ടി നിലപാടുകൾ അനുസരിക്കണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

കൂടുതൽ വായിക്കൂ

06:36 PM (IST) May 19

കഴക്കൂട്ടത്ത് കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ട് വയലിൽ പതിക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ

06:32 PM (IST) May 19

അമ്മ വിവാഹത്തിന് അണിഞ്ഞ അതേ മാലകൾ, 30 വർഷത്തിനിപ്പുറം മകൾക്ക്; സൂക്ഷിച്ചു വെച്ചോളാമെന്ന് നയന

നയനയുടെ അച്ഛനും അമ്മയും സമ്മാനമായി നൽകിയ കാറിൽ കയറിയാണ് വിവാഹശേഷം ഇരുവരും വീട്ടിലേക്ക് പോയത്.

കൂടുതൽ വായിക്കൂ

06:22 PM (IST) May 19

ആലപ്പുഴക്കാരി അനാമിക, കൂട്ടിന് ഭർത്താവും, പ്രണയം നടിച്ച് യുവാവിനെ രാത്രി വിളിച്ച് വരുത്തി, സ്വർണമാല മോഷ്ടിച്ചു

എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് രാത്രി വിളിച്ചു വരുത്തുകയായിരുന്നു.

കൂടുതൽ വായിക്കൂ

06:21 PM (IST) May 19

മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപ്പണി; സുപ്രീംകോടതി നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് റോഷി അഗസ്റ്റിൻ

പുതിയ ഡാം എന്ന ആശയത്തിൽ കേരളം ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്നും തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

കൂടുതൽ വായിക്കൂ

06:16 PM (IST) May 19

ശശി തരൂരിന് ഉന്നത പദവി നൽകാൻ കേന്ദ്രനീക്കമെന്ന് അഭ്യൂഹം ശക്തം; തരൂരുമായി മോദി സംസാരിച്ചതായി സൂചനകൾ

വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് തരൂരിനോട് സംസാരിച്ചു എന്ന സൂചനയുണ്ട്.

കൂടുതൽ വായിക്കൂ

06:08 PM (IST) May 19

കേരളത്തിൽ പൊലീസ് രാജെന്ന് ബിന്ദു കൃഷ്‌ണ; പേരൂർക്കട സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്. മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിന്ദു കൃഷ്ണ

കൂടുതൽ വായിക്കൂ

More Trending News