പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാൾ സിം കാർഡ് നൽകിയതായും പൊലീസ് പറഞ്ഞു. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ദില്ലി: പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തിയ ഒരാളെ കൂടി ഹരിയാനയിൽ നിന്ന് പൊലീസ് പിടികൂടി. നൂഹ് സ്വദേശി മുഹമ്മദ് താരിഫ് ആണ് പിടിയിലായത്. സൈനിക പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. 

പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാൾ സിം കാർഡ് നൽകിയതായും പൊലീസ് പറഞ്ഞു. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുഹമ്മദ് താരിഫിനെതിരെയും ദില്ലി പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരായ രണ്ട് പാക്കിസ്ഥാൻ സ്വദേശികൾക്കെതിരെയും പൊലീസ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. ഇതോടെ പാകിസ്താന് വേണ്ടി ചാരപ്രവർത്തി നടത്തിയ കേസിൽ 10 പേർ പിടിയിലായി.

പിഎഫ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, യുഎഎന്‍ ഏതൊക്കെ രേഖകളുമായി ലിങ്ക് ചെയ്യണം? അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം