ശരീരത്തിൽ പരിക്കുകളുണ്ടെന്നും വിവരം. രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയാതായിരുന്നു ഉമ൪. (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
പാലക്കാട്: ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) ആണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയാതായിരുന്നു ഉമ൪. ഉച്ചയോടെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ പരിക്കുകളുണ്ട്. പൊലീസ് സംഘമടക്കം സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.
മൃതദേഹത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ പരിക്കുണ്ട്. മൃതദേഹത്തിന് സമീപത്ത് കാട്ടാനയുടെ കാൽപാടുകളുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടായിരുന്നതായും നാട്ടുകാ൪ ചൂണ്ടിക്കാട്ടി.