ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

11:28 PM (IST) Nov 10
കാറിന്റെ ഉടമയെ ആണ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് കാർ വിറ്റിരുന്നു. വാഹനം വിറ്റതിന്റെ രേഖകൾ ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി. ഓഖല സ്വദേശിക്കാണ് ഇയാൾ കാർ വിറ്റത്.
10:37 PM (IST) Nov 10
ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
10:09 PM (IST) Nov 10
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വിവരിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു
09:36 PM (IST) Nov 10
മാനദണ്ഡങ്ങൾ പാലിക്കാതെയും യുജിസി ചട്ടങ്ങൾ ലംഘിച്ചുമുളള ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കാർ നിയമനങ്ങൾ കോടതി മരവിപ്പിച്ചു.
09:23 PM (IST) Nov 10
ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.
09:05 PM (IST) Nov 10
സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നു. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു
08:57 PM (IST) Nov 10
എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ.
08:11 PM (IST) Nov 10
ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. മരണ സംഖ്യ ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിവരങ്ങള്‍. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
07:00 PM (IST) Nov 10
രാഷ്ട്രീയത്തിൽ നിന്ന് വിടപറയുകയാണെന്നും സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ ഫേസ്ബുക്കിൽ കുറിച്ചു. കയ്പ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിത്.
06:49 PM (IST) Nov 10
തദ്ദേശ തെരഞ്ഞെടുപ്പ് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് എം വി ഗോവിന്ദൻ. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
06:24 PM (IST) Nov 10
കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവർ പട്ടികയിലുണ്ട്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ കോട്ടപ്പുറം ഡിവിഷനിൽ കോൺഗ്രസിനായി മത്സരിക്കും. 4 ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കും.
05:52 PM (IST) Nov 10
പാലക്കാട്ടെ സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ പൂർത്തിയായെന്നും നേതാക്കൾ പറയുന്നു. അതേസമയം വെൽഫയർ പാർട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ലീഗ് മുൻ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.
05:52 PM (IST) Nov 10
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ കവര്‍ച്ച കേസ് പ്രതി പിടിയിലായി. തൃശ്ശൂര്‍ സ്വദേശി സുഹാസിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയത്. ആക്രമണം നടത്തിയ മറ്റ് അഞ്ച് പേരെയും പിടികൂടി.
05:41 PM (IST) Nov 10
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി
05:20 PM (IST) Nov 10
പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും പറഞ്ഞു
04:59 PM (IST) Nov 10
പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ
04:24 PM (IST) Nov 10
തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
04:22 PM (IST) Nov 10
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പരിശോധന. ഏഴുപേർ അറസ്റ്റിലായി. വൈറ്റ് കോളർ ഭീകര സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
04:16 PM (IST) Nov 10
പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിനാണ് മർദനമേറ്റത്. ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലർ മോശമായി സംസാരിച്ചത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനമെന്നാണ് സംശയം.
04:07 PM (IST) Nov 10
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും
03:31 PM (IST) Nov 10
തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം.
03:11 PM (IST) Nov 10
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും വിഡി സതീശൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
03:04 PM (IST) Nov 10
നാലു വയസുള്ള മകനുമായി സ്വകാര്യ ബസിന് മുൻപിൽ ചാടി പിതാവിൻ്റെ ആത്മഹത്യാശ്രമം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അച്ഛനും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു നടുക്കുന്ന സംഭവം
02:38 PM (IST) Nov 10
ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള മാപ്പപേക്ഷയാണ് യുട്യൂബർ നടത്തിയതെന്നും പൊള്ളയായ വാക്കുകൾ അംഗീകരിക്കില്ലെന്നും ഗൗരി കിഷൻ. യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അംഗീകരിക്കില്ലെന്നും ഗൗരി വ്യക്തമാക്കി.
02:23 PM (IST) Nov 10
കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും
02:03 PM (IST) Nov 10
ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അനുകൂലമായി അയ്യപ്പൻ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അടൂര്‍ പ്രകാശ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
01:09 PM (IST) Nov 10
രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
12:18 PM (IST) Nov 10
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1119 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ്
11:59 AM (IST) Nov 10
യുഡിഎഫിൽ ഉണ്ടായിരുന്നതിനേക്കാൾ പരിഗണനയാണ് എൽഡിഎഫിൽ കേരള കോൺഗ്രസിന് കിട്ടുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുന്നണിക്ക് ദോഷം വരുന്ന ഒന്നും കേരള കോൺഗ്രസ് ചെയ്തിട്ടില്ല.
11:59 AM (IST) Nov 10
മന്ത്രി കെ.ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസ് പുറത്താക്കിയ തലച്ചിറ അസീസിനെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് ബി. ഗണേഷ് കുമാർ തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു.
11:16 AM (IST) Nov 10
കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്
10:55 AM (IST) Nov 10
കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്.
10:49 AM (IST) Nov 10
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണമെന്നും സുരേഷ് ഗോപി
10:24 AM (IST) Nov 10
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത് വലിയ നീതികേടെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു.
10:02 AM (IST) Nov 10
മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസ് പുറത്തക്കിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്
09:53 AM (IST) Nov 10
കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആക്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.
09:19 AM (IST) Nov 10
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു.
09:14 AM (IST) Nov 10
പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിൽ കുട്ടികൾ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോർട്ടം വിവരങ്ങൾ പുറത്ത്
08:53 AM (IST) Nov 10
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്.
08:11 AM (IST) Nov 10
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. സീമാബൽ,ചമ്പാരൻ മേഖലകളിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക