ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പരിശോധന. ഏഴുപേർ അറസ്റ്റിലായി. വൈറ്റ് കോളർ ഭീകര സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ദില്ലി: ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കനത്ത പരിശോധന. പരിശോധനയിൽ ഏഴുപേർ അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് പിടിയിലായത്. വൈറ്റ് കോളർ ഭീകര സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസം ഉള്ളവരെയടക്കം അംഗങ്ങളാക്കിയുള്ള ഭീകര സംഘമാണിത്. ഭീകര പ്രവർത്തനത്തിന് ഇവർ പണം കണ്ടെത്തിയതായും സംഘത്തിൽ കൂടുതൽ പേരെ അംഗങ്ങളാക്കിയിരുന്നതായും ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലുള്ള ഭീകര സംഘങ്ങളുമായി പിടിയിലായവർക്ക് ബന്ധമുണ്ട്. പരിശോധനയിൽ 2900 കിലോ സ്ഫോടക വസ്തുക്കളും പിടികൂടി.



