പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിനാണ് മർദനമേറ്റത്. ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലർ മോശമായി സംസാരിച്ചത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനമെന്നാണ് സംശയം.

കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ മർദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിനാണ് മർദനമേറ്റത്. ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലർ മോശമായി സംസാരിച്ചത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനമെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

YouTube video player