കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും

കൊച്ചി: ഇത്തവണ സംസ്ഥാനത്തെ 60 പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട്. കൊച്ചി കോർപ്പറേഷനിലെ 76 ഡിവിഷനിലും മത്സരിക്കാൻ തീരുമാനിച്ചതായും സാബു എം ജേക്കബ് അറിയിച്ചു. 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. 1600 സ്ഥാനാർഥികൾ രംഗത്തുണ്ടാകും. കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ മുഴുവൻ സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാർത്ഥികളും സ്ത്രീകളായിരിക്കുെമെന്നും സാബു എം ജേക്കബ് വിശദമാക്കി. കൊച്ചി കോർപറേഷനിൽ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്‌, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്