Published : Nov 20, 2025, 06:17 AM ISTUpdated : Nov 21, 2025, 09:58 AM IST

അബുദാബിയിൽ മലയാളി വ്യവസായിയെയും യുവതിയെയും കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു

Summary

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. ശബരിമലയിൽ ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം.

cbi arrest

11:36 PM (IST) Nov 20

അബുദാബിയിൽ മലയാളി വ്യവസായിയെയും യുവതിയെയും കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു

 ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ആകെ 11പ്രതികളാണുള്ളത്. 2020 മാർച്ചിലാണ് കോഴിക്കോട് സ്വദേശിയായ ഹാരിസ് പറമ്പിൽ, ഓഫീസ് മാനേജർ ഡെൻസി ആന്റണി എന്നിവരെ ആണ് അബുദാബിയിലെ ഫ്ലാറ്റിൽ വച്ച് കൊന്നത്.

Read Full Story

11:16 PM (IST) Nov 20

കോഴിക്കോട് എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ ബിഎൽഒ കുഴഞ്ഞു വീണു; ആശുപത്രിയിലേക്ക് മാറ്റി

ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോളാണ് കുഴഞ്ഞു വീണത്. സംസ്ഥാനത്താകെ ബിഎൽഒമാർക്ക് ജോലിഭാരം താങ്ങാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ആക്ഷേപം

Read Full Story

10:45 PM (IST) Nov 20

ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

Read Full Story

10:35 PM (IST) Nov 20

പത്തനംതിട്ട അങ്ങാടി ഡിവിഷനിൽ തർക്കം മുറുകുന്നു; ചർച്ചയായി യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റ്, സീറ്റ് നിഷേധത്തിൽ അതൃപ്തി

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി ഉൾപ്പെടെ മൂന്നു നേതാക്കളെയാണ് നിലവിൽ പ​രി​ഗണിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാണ്. 

Read Full Story

09:45 PM (IST) Nov 20

വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് മൂർഖൻ, ദാരുണ സംഭവം മലപ്പുറം പൂക്കളത്തൂരിൽ

മലപ്പുറം പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പ്‌ കടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം.

Read Full Story

09:32 PM (IST) Nov 20

തർക്കങ്ങൾക്കൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സീറ്റില്ല

മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രം​ഗത്തെത്തിയിരുന്നു.

Read Full Story

07:04 PM (IST) Nov 20

ശബരിമല സ്വർക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിൻ്റെ നിർണായക മൊഴി പുറത്ത്; ഉദ്യോഗസ്‌ഥരെയും വാസുവിനെയും കുറ്റപ്പെടുത്തി മൊഴി

ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോയി.

Read Full Story

06:23 PM (IST) Nov 20

അധ്യാപകർ വഴക്ക് പറഞ്ഞു; മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു, ദാരുണ സംഭവം തമിഴ്നാട് വാൽപ്പാറയിൽ

തമിഴ്നാട് വാൽപ്പാറ റൊട്ടിക്കടയിലാണ് സംഭവം. അധ്യാപകർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് പറഞ്ഞതും പഠനത്തിൽ മോശമാണെന്നും പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തിയതുമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാനുള്ള കാരണം.

 

Read Full Story

06:00 PM (IST) Nov 20

'ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ, ദേവസ്വം മന്ത്രി വാസവനും സ്വർണക്കൊള്ള അറിയാം', മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്തും പ്രതിപക്ഷ നേതാവ്

സി പി എമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാത്രമേ കഴിയൂ എന്നും സതീശൻ പരിഹസിച്ചു

Read Full Story

05:40 PM (IST) Nov 20

അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ വീടിന് വൻ പൊലീസ് സുരക്ഷ; ബാരിക്കേഡ് വച്ച് വഴി അടച്ചു, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നീക്കം

പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് കാവൽ. വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. 

Read Full Story

05:24 PM (IST) Nov 20

പുലർച്ചെ രണ്ടു കാറുകൾ തടഞ്ഞ് പരിശോധന; കൊച്ചിയിൽ നൂറ് കിലോ ചന്ദനം പിടിച്ചെടുത്ത് വനം വകുപ്പ്, 5പേർ അറസ്റ്റിൽ

ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.  

Read Full Story

05:19 PM (IST) Nov 20

ശബരിമല സ്വര്‍ണക്കൊള്ള - ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ്; അത് സർക്കാർ അറിയണമെന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

Read Full Story

04:59 PM (IST) Nov 20

'ഈ വിവാദം പ്രതീക്ഷിച്ചതിനുമപ്പുറം', ഗൃഹപ്രവേശനത്തിലെ ആദില-നൂറ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഫൈസൽ; 'അവർക്കെതിരായ ഹേറ്റ് ക്യാംപെയ്ൻ അവസാനിപ്പിക്കണം'

അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ഫൈസൽ വിവരിച്ചു. അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്നും ആവശ്യപ്പെട്ടു

Read Full Story

04:36 PM (IST) Nov 20

സീറ്റ് കിട്ടിയില്ല, സ്വതന്ത്രനായി മത്സരരം​ഗത്ത്; സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പൊലീസിൽ പരാതി, സംഭവം ചെറുവണ്ണൂർ പഞ്ചായത്തിൽ

സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടർന്ന് സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന നന്ദൻ ആപ്പുംകുഴി സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ‌സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Full Story

04:17 PM (IST) Nov 20

സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്ന് രാജീവ്‌ ചന്ദ്രശേഖർ; പിണറായി വിജയൻ അറിയാതെ നടക്കില്ലെന്നും പ്രതികരണം

സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നത്. ശക്തമായ സമരം സംഘടിപ്പിക്കും. പിണറായി വിജയൻ അറിയാതെ നടക്കില്ല. നടന്നത് രാഷ്ട്രീയ അഴിമതി തന്നെയാണ്. അമ്പലത്തിൽ നിന്നു സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. 

Read Full Story

03:39 PM (IST) Nov 20

കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു; ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്​ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

Read Full Story

02:26 PM (IST) Nov 20

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം - കന്യാസ്ത്രീക്കെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീ ടീന ജോസിനെതിരെ  കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി. 

Read Full Story

01:52 PM (IST) Nov 20

വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താൻ നീക്കം

വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി

Read Full Story

01:26 PM (IST) Nov 20

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്. അതേസമയം, ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം.

Read Full Story

01:16 PM (IST) Nov 20

മുമ്പ് 3 തവണ എത്തിയിരുന്നതായി വിവരം, ഇത്തവണയും പദ്ധതി പാളി, ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി, ജ്വല്ലറിയിൽ പെപ്പർ സ്പ്രേ പ്രയോ​ഗിച്ച് മോഷണശ്രമം

കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

Read Full Story

01:07 PM (IST) Nov 20

സെലിബ്രിറ്റി സ്ഥാനാർത്ഥിയല്ല; വിഎം വിനുവിന്റെ പകരക്കാരനായി കല്ലായി ഡിവിഷനിൽ ബൈജു കാളക്കണ്ടി മത്സരിക്കും

വോട്ടർ‌പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്.

Read Full Story

12:47 PM (IST) Nov 20

ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്; ഉന്നയിച്ചിരിക്കുന്നത് ​ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് യശ്വന്ത് ഷേണായി ആണ് കത്ത് നൽകിയത്.

Read Full Story

12:04 PM (IST) Nov 20

ശബരിമല സ്വര്‍ണക്കൊള്ള കേസ് - ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു.

Read Full Story

11:46 AM (IST) Nov 20

നിതീഷ് കുമാറിന് പത്താം ഊഴം; ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്.

Read Full Story

11:35 AM (IST) Nov 20

പെയിന്റിം​ഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; സി​ഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് കഞ്ചിക്കോട് സിഗ്നൽ തെറ്റിച്ചുവെന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്.

Read Full Story

11:07 AM (IST) Nov 20

രാഷ്ട്രപതി റഫറൻസ് - അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. 

Read Full Story

10:37 AM (IST) Nov 20

വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; 'ആയമാർ കുട്ടികളെ ക്ലാസിൽ എത്തിക്കണമായിരുന്നു', അപകടത്തിന് കാരണം അനാസ്ഥ; സ്കൂളിനെതിരെ കുടുംബം

സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു.

Read Full Story

10:36 AM (IST) Nov 20

'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും; നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിന്റെ അഭിഭാഷകൻ

അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും. ഇയാള്‍ 11 ദിവസം എന്‍ഐഎ കസ്റ്റഡിയിലായിരിക്കും.

Read Full Story

09:48 AM (IST) Nov 20

നാട് നടുങ്ങിയ ക്രൂരത ഇലന്തൂർ നരബലിക്ക് 3 വര്‍ഷം, ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല, പ്രതികളുടെ ജാമ്യാപേക്ഷ അടുത്തമാസം പരി​ഗണിക്കും

കേസിന്‍റെ വിചാരണ മാത്രം തുടങ്ങിയിട്ടില്ല. അന്ധവിശ്വാസത്തിന്‍റെ മറവില്‍ രണ്ട് സ്ത്രീകളെ ബലി നല്‍കിയെന്ന നടുക്കുന്ന കണ്ടെത്തല്‍ കേരള പൊലീസ് നടത്തിയ 2022 ഒക്ടോബറിലാണ്.

 

Read Full Story

08:18 AM (IST) Nov 20

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം, കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരി​ഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

Read Full Story

07:44 AM (IST) Nov 20

രാഷ്ട്രപതിയുടെ റഫറൻസ് - സുപ്രീം കോടതി വിധി ഇന്ന്, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങൾ

റഫറൻസിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്.

Read Full Story

07:19 AM (IST) Nov 20

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും, പാറ്റ്നയിലെ ​ഗാന്ധി മൈതാനത്ത് ചടങ്ങ്

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍,എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം ഇരുപത് മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

Read Full Story

07:07 AM (IST) Nov 20

നടിയെ ആക്രമിച്ച കേസ് - വിചാരണക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും, വിധി പറയുന്ന തീയതി ഉടനറിയിക്കും

അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്.

Read Full Story

06:57 AM (IST) Nov 20

വാഴത്തോപ്പ് സ്കൂൾ അപകടം - ഡ്രൈവറെ അറസ്റ്റ് ചെയ്തു, ഹെയ്സലിന്‍റെ സംസ്ക്കാരം രാവിലെ 11 മണിക്ക്

മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read Full Story

06:38 AM (IST) Nov 20

ചെങ്കോട്ട സ്ഫോടനം - ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായി വിവരം, പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

പാക് അധീന കാശ്മീർ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെല​​ഗ്രാം ​​ഗ്രൂപ്പിൽ പിടിയിലായവരും അം​ഗങ്ങളാണ്.

Read Full Story

More Trending News