കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരി​ഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ്‌ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാർഥി വരുമെന്നാണ് കോൺഗ്രസ്‌ നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം.

വിഎം വിനുവിന്റെ പകരക്കാരൻ ആര്?; കോഴിക്കോട് കല്ലായി ഡിവിഷനിലെ UDF സ്ഥാനാർത്ഥിയെ ഇന്നറിയാം