കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതിന് ശേഷം മോഷണം നടത്താനാണ് യുവതി ശ്രമിച്ചത്. സംഭവത്തിൽ പൂവാട്ടുപറമ്പ് സ്വദേശിയായ സൌദാബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തികബുദ്ധിമുട്ടുകളെ തുടർന്നാണ് മോഷണശ്രമമെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. മോഷണത്തിനായി മുൻപ് മൂന്നുതവണ യുവതി ജ്വല്ലറിയിൽ എത്തിയെന്നാണ് വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണ ശ്രമം, യുവതി പൊലീസ് കസ്റ്റഡിയിൽ