സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടർന്ന് സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന നന്ദൻ ആപ്പുംകുഴി സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ‌സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പരാതി. സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടർന്ന് സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു നന്ദൻ ആപ്പുംകുഴി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ‌സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് മത്സരത്തിൽ നിന്നും പിന്മാറാൻ വധ ഭീഷണി മുഴക്കിയതെന്നാണ് നന്ദൻ പരാതിയിൽ പറയുന്നത്.

YouTube video player