ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്