റഫറൻസിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്.
ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്.14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവർണർമാർ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിൽ കേരളം അടക്കം സംസ്ഥാനങ്ങൾ വാദിച്ചത്.
കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്. 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്.
1.രാഷ്ട്രപതിയുടെ തീരുമാനത്തിനു സമയപരിധി വയ്ക്കാൻ കോടതിക്കു കഴിയുമോ?
2.ബില്ലുകളിൽ ഭരണഘടനാപരമായി എന്തൊക്കെ നടപടികൾ ഗവർണർക്കു സാധ്യമാണ്?
3.മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്കു ബാധ്യതയുണ്ടോ?
4. ഗവർണറുടെ തീരുമാനം കോടതിക്കു പരിശോധിക്കാമോ?
5.രാഷ്ട്രപതിക്കും ഗവർണർക്കും ഭരണഘടനയിൽ നിശ്ചയിക്കാത്ത സമയപരിധി കോടതി വിധിയിലൂടെയാകാമോ?
6. നിയമസഭ പാസാക്കിയ ബിൽ ഗവർണറുടെ അനുമതിയില്ലാതെ നിയമമാകുമോ?
7.കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഹർജിയിലൂടെയല്ലാതെ തീർപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായ വിലക്കുണ്ടോ?
8. ബില്ലിൽ തീരുമാനമെടുക്കും മുൻപ് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?
സുപ്രീംകോടതി ഭരണഘടന ബെഞ്ചിലുണ്ടായ പ്രധാന വാദങ്ങളും നിരീക്ഷണങ്ങളും
1. ബില്ലുകൾ പുനപരിശോധനയ്ക്ക് അയക്കാതെ അനന്തകാലം തടഞ്ഞുവെക്കാൻ സാധിക്കുമോ?
2. ബില്ലുകൾ തടഞ്ഞു വച്ചാൽ അതിന്റെ കാരണം ഗവർണർ വ്യക്തമാക്കാറുണ്ടോ?
3. ഭരണഘടന കടമ നിറവേറ്റാനായി ഗവർണർമാർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതരാകുന്നു എന്ന് കേന്ദ്രം
4. ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് നിയമനിർമാണ പ്രക്രിയയ്ക്ക് വിപരീതഫലം ഉണ്ടാക്കുമെന്ന് ഭരണഘടന ബെഞ്ച്.
5. ഗവർണർ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്ന് ചീഫ് ജസ്റ്റിസ്.
6. സമയപരിധി തീരുമാനിക്കുന്നത് കോടതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് തുല്യമെന്ന് ജസ്റ്റിസ് വിക്രം നാഥ്ന്റെ വാക്കാൽ പരാമർശം
7. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർക്ക് തടഞ്ഞുവെക്കാൻ കഴിയില്ലല്ലോ എന്ന് ചീഫ് ജസ്റ്റിസ്
8. ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന തരത്തിലേക്കുള്ള അധികാരങ്ങൾ ഗവർണർക്ക് നൽകാൻ കഴിയില്ല എന്ന് റഫറൻസിനെതിരെ വാദം.
9. ഗവർണർമാർക്ക് വിവേചനാധികാരം നൽകിയാൽ ഭരണഘടന തകരുമെന്ന് എതിർവാദം.
10. തെരഞ്ഞെടുത്ത സർക്കാരിന്റെ ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണ് എന്ന് കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ

