Malayalam Live News: അരിക്കൊമ്പൻ ഭീതി: സുരക്ഷ കൂട്ടാൻ വനം വകുപ്പ്, പ്രതിഷേധം തുടരുന്നു

ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊന്പൻ എത്തിയതോടെ സുരക്ഷ കൂട്ടാനുള്ള തീരുമാനത്തിൽ ആണ് വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം, നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും.

7:47 AM

മന്ത്രി വീണക്കെതിരെ പോസ്റ്റർ

ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്

7:47 AM

ഓശാന ഞായർ

ലോകമാകെ ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. 

7:46 AM

ബിജെപി നേതാവ് കൊല്ലപ്പെട്ടു

പശ്ചിമബംഗാളിൽ അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ചതായി എസ് പി അറിയിച്ചു. നിലവിലെ സംഘർഷവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. 

7:47 AM IST:

ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്

7:47 AM IST:

ലോകമാകെ ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. 

7:46 AM IST: