
തിരുവനന്തപുരം: പിരിവിനെത്തിയ കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറിയാണ് പരാതി നൽകിയത്. കോൺഗ്രസിന്റെ ഗാന്ധിസ്മൃതി പദയാത്രയുമായി പണപ്പിരിവിനെത്തിയവർ അധിക്ഷേപിച്ചെന്നാണ് ജയന്തി പൊലീസിൽ പരാതി നൽകിയത്. ഇരുപതോളം കോൺഗ്രസ് പ്രവർത്തകരാണ് ഗാന്ധിസ്മൃതി പദയാത്രയുമായി ബന്ധപ്പെട്ട പിരിവ് ചോദിച്ച് പഞ്ചായത്തിലെത്തിയത്. എന്നാൽ ജാതിപ്പേര് വിളിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം.