'2018-ല്‍ 19%, 2019-ല്‍ 33%'; വവ്വാലിലെ നിപ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതെന്ന് ശാസ്ത്രഞ്ജന്‍റെ കുറിപ്പ്

By Web TeamFirst Published Jun 22, 2019, 1:32 PM IST
Highlights

2018-ലെ പരിശോധനയില്‍ 19% വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ 2019 ആയപ്പോഴേക്കും ഇത് 33 ശതമാനമായി വര്‍ധിച്ചെന്നും കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം: വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയ പരിശോധനാ ഫലങ്ങള്‍ ആശങ്കപ്പെടുത്തുന്നതെന്ന് ശാസ്ത്രഞ്ജന്റെ ഫേസ്ബുക്ക് കുറിപ്പ്. 2018-ലെ പരിശോധനയില്‍ 19% വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ 2019 ആയപ്പോഴേക്കും ഇത് 33 ശതമാനമായി വര്‍ധിച്ചെന്നും കുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ശാസ്ത്രഞ്ജനായ മലയാളി മനോജ് വി എം ആണ് പൂനയില്‍ നടത്തിയ പരിശോധനാ ഫലങ്ങളെ ഉദ്ധരിച്ച് തന്റെ ആശങ്ക പങ്കുവെച്ചത്.

'കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു'-മനോജ് വി എം കുറിച്ചു.

മനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

ലോകസഭയിൽ 21ആം തിയതിയിലെ 6 ചോദ്യങ്ങൾ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു ... അതിനെല്ലാം ഉള്ള മറുപടിയിൽ കേന്ദ്ര മന്ത്രി പറഞ്ഞതിൽ പൂനയിൽ നടത്തിയ പരിശോധനയിൽ 36 വവ്വാലുകളിൽ 12 എണ്ണം “anti Nipah bat IgG antibodies” പോസിറ്റീവ് എന്നാണു ...

എന്നാൽ 2018ൽ 52 വവ്വാലുകളിൽ 10 എണ്ണം “Real Time qRT-PCR” പോസിറ്റീവ് ആണെന്നും പറയുന്നു ...

അതായത് 2018ൽ പരിശോധിച്ചവയിലെ 19% വവ്വാലുകളിൽ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോൾ 2019ൽ പരിശോധിച്ചവയിലെ 33% വവ്വാലുകളിൽ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് ...

“anti Nipah bat IgG antibodies” എന്നതും “Real Time qRT-PCR” എന്നതും സാമ്പിളുകളിൽ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാർഗങ്ങളിൽ ചിലതാണു ... ഇവ പോസ്റ്റിറ്റീവ് ആയാൽ വൈറസ് ഉണ്ടെന്നാണു ...

2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളിൽ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയിൽ നിന്ന് ഉടനെ വിട്ട് പോകുവാൻ കഴിയില്ല എന്നാണു ... കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു ...
.
ഒപ്പം പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കാതിരിക്കുവാനുള്ള ബോധവൽക്കരണവും ...

 

click me!