"അത്ഭുത മീൻ"; മനുഷ്യന്റെ പല്ലുള്ള മത്സ്യം ചത്ത് കരക്കടിഞ്ഞു

By Web TeamFirst Published May 18, 2019, 11:07 PM IST
Highlights

മീനിന്റെ വാ നിറയെ പല്ലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു. ചത്ത് കിടന്നപ്പോഴും ആരെയും പേടിപ്പിക്കുന്നതായിരുന്നു മീനിന്റെ രൂപം

ജോർജിയ: മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്. കടലും കായലും പുഴയും കുളങ്ങളും കൊണ്ട് സമ്പന്നമായ കേരളത്തിൽ നല്ല മത്സ്യങ്ങളെ കിട്ടുക അത്ര പ്രയാസമേറിയ കാര്യവുമല്ല. എന്നാൽ എപ്പോഴെങ്കിലും കടലിലെ പലതരം മത്സ്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഹോളിവുഡ് സിനിമകളിൽ മനുഷ്യനെ തിന്നുന്ന മീനുകളെ കണ്ടതല്ലാതെ ആരെങ്കിലും മൃഗമോ മത്സ്യമോ എന്ന് തോന്നിപ്പിക്കും വിധമുള്ള മീനുകളെ കണ്ടിട്ടുണ്ടോ?

ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത് കരക്കടിഞ്ഞത്. 

പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടൽത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടെത്തിയത്. ഇവർ കൂടുതൽ അടുത്തേക്ക് പോയപ്പോഴാണ് ഈ മീൻ ചില്ലറക്കാരനല്ലെന്ന് മനസിലായത്.

ഷീപ്‌സ്‌ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായിൽ നിറയെ പല്ലുകളുള്ള ഈ മീനുകൾ ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകൾ. 15 മില്ലിമീറ്റർ മുതൽ 76 സെന്റിമീറ്റർ വരെ ഇവയുടെ പല്ലുകൾ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധർ പറയുന്നത്.

click me!