കൊവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥ കാണിക്കുന്ന 'ദി അല്‍മിറ'; ശ്രദ്ധ നേടി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ

Published : Oct 22, 2020, 12:21 PM ISTUpdated : Oct 22, 2020, 12:37 PM IST
കൊവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാവസ്ഥ കാണിക്കുന്ന 'ദി അല്‍മിറ'; ശ്രദ്ധ നേടി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ

Synopsis

കേരളത്തിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷനാണ് 'ദി അല്‍മിറ'. സ്ത്രീകളുടെ എട്ട് മനോനിലകളാണ് ഫാഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സോളോ പെര്‍ഫോര്‍മന്‍സ്, കവിത, സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നീ കലകള്‍ ചേരുന്ന 'ദി അല്‍മിറ' എന്ന ഫാഷന്‍ ആര്‍ട്ട് ഇൻസ്റ്റലേഷൻ പ്രോജക്ട്.

കൊവിഡ് കാലത്ത് സ്ത്രീകള്‍ കടന്നുപോയ മനോനിലകള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ പ്രൊജക്ടുമായി ഫാഷന്‍ സംരംഭക ശര്‍മിള നായര്‍. കേരളത്തിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി ഫാഷൻ ആർട്ട് ഇൻസ്റ്റലേഷനാണ് 'ദി അല്‍മിറ'. കൊവിഡ് കാലത്ത് സ്ത്രീകളുടെ മാനസികാവസ്ഥകള്‍ പല രൂപത്തില്‍, പല വര്‍ണ്ണങ്ങളില്‍, പല സാരികളില്‍ കൂടി അവതരിപ്പിക്കുകയാണ് ഇവിടെ. 

സന്തോഷം, വിഷാദം, കോപം തുടങ്ങി എട്ട് മനോനിലകളാണ് ഫാഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സോളോ പെര്‍ഫോര്‍മന്‍സ്, കവിത, സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നീ കലകള്‍ ചേരുന്ന 'ദി അല്‍മിറ' എന്ന ഫാഷന്‍ ആര്‍ട്ട് ഇൻസ്റ്റലേഷൻ പ്രോജക്ട്.

 

കൊച്ചി ആസ്ഥാനമായ റെഡ് ലോട്ടസ് ഫാഷൻ ഡിസൈനിങ്ങിന്റെ ഉടമയും ഡിസൈനറുമായ ശര്‍മിള ‘ദി അൽമിറ’ എന്ന ഫാഷൻ ആർട്ട് ഇൻസ്റ്റലേഷൻ പ്രോജക്ടിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ: 'റെഡ് ലോട്ടസിന് വേണ്ടി സാരികളുടെ ഒരു ഫോട്ടോഷൂട്ട് നടത്താനായിരുന്നു പ്ലാന്‍. ലോക്ഡൗൺ നീണ്ടതോടെ ആ പ്രോജക്ട് നിശ്ചലമായി. അങ്ങനെയാണ്  പുതിയൊരു പ്രോജക്ടിനെപ്പറ്റി ചിന്തിച്ചതും അൽമിറയിലേക്കെത്തിയതും'-  ശര്‍മിള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഹാന്‍ഡ് ലൂം സാരികളാണ് ഈ പ്രോജക്റ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നും കൊച്ചി വൈറ്റില സ്വദേശിയായ ശര്‍മിള പറയുന്നു. 

 

കൊവിഡ് കാലത്ത് സ്ത്രീകള്‍ കടന്നുപോയ ഭാവങ്ങളാണ് പകര്‍ത്താന്‍ ശ്രമിച്ചത്. പെൺജീവിതത്തിൽ അലമാരയ്ക്കു വലിയ പങ്കുണ്ട്. കേരളത്തില്‍ വിവാഹശേഷം കണ്ടുവരാറുള്ള ഒരു ചടങ്ങാണ് 'അടുക്കള കാണല്‍'. വരന്റെ വീട്ടിലേയ്ക്ക് വരുന്ന വധുവിന്‍റെ കുടുംബാംഗങ്ങള്‍ നല്‍കുന്ന പല സമ്മാനങ്ങളില്‍ ഒന്നാണ് അലമാരി. ഈ അലമാര ക്രമേണ അവളുടെ സ്വകാര്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെയാണ്  സ്ത്രീകളുടെ മനോനിലകള്‍ പകര്‍ത്താന്‍ അലമാരയും ഒരു കഥാപാത്രമായതെന്നും ശര്‍മിള പറയുന്നു. 

 

അലമാരിക്കുള്ളില്‍ സോളോ പെര്‍ഫോര്‍മന്‍സ് ചെയ്തിരിക്കുന്നത് നര്‍ത്തകിയായ രമ്യ സുവിയാണ്. രമ്യയുടെ ഉയരത്തിന് അനുസരിച്ച് അലമാര പണിയിക്കുകയായിരുന്നു എന്നും ശര്‍മിള പറയുന്നു. ചിത്രീകരണ സമയത്തെ പ്രധാനവെല്ലുവിളി ഷൂട്ട് ചെയ്യുമ്പോഴുള്ള റിഫ്ലക്‌ഷനായിരുന്നു. ചില്ലലമാരയിലൂടെ ഷൂട്ട് ചെയ്യുമ്പോൾ വരുന്ന ലൈറ്റിനെ കട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ പണിയെടുത്തത് എന്നും ശര്‍മിള പറയുന്നു. 

 

സ്റ്റില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ചെയ്തിരിക്കുന്നുത് രതീഷ് രവീന്ദ്രന്‍ ആണ്. ശര്‍മിളയുടെ 'റെഡ് ലോട്ടസ് ' എന്ന ഓണ്‍ലൈന്‍ ഫാഷന്‍ ബുട്ടീക്കിന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ് ഈ പ്രൊജക്റ്റ് റിലീസ് ചെയ്തിരിക്കുന്നത്. 

 

Also Read: 'ഇതല്ല സസ്റ്റൈനബിൾ ഫാഷന്‍'; സഹോദരി തന്‍റെ സാരി ധരിച്ചതിനെക്കുറിച്ച് കങ്കണ പറയുന്നത്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ