സാധാരണയായി താരങ്ങള്‍ ഒരിക്കല്‍ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിക്കുന്നത് ചുരുക്കമാണ്. ഇനി ധരിച്ചാലോ..അത് വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സസ്റ്റൈനബിൾ ഫാഷനാണ് ഇതിനു പിന്നിലെന്നും പറയാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടി കങ്കണയുടെ ഒരു സാരിയും ഇത്തരത്തിൽ വാർത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. 

കങ്കണയുടെ സഹോദരി രംഗോലിയാണ് താരത്തിന്റെ സാരി ധരിച്ചെത്തിയത്. ഇതിനെ സസ്റ്റൈനബിൾ ഫാഷൻ എന്നു വിശേഷിപ്പിച്ച് പല റിപ്പോർട്ടുകളും വന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ വളരെ രസകരമായി പ്രതികരിച്ചിരിക്കുകയാണ് കങ്കണ. 

'തന്റെ സാരി വാങ്ങിയശേഷം തിരിച്ചുതരാത്തത് സസ്റ്റൈനബിൾ ഫാഷന്‍ അല്ല, കൈവശപ്പെടുത്തലാണ്' എന്നാണ് കങ്കണ ട്വിറ്ററിലൂടെ കുറിച്ചത്. 'സ്വന്തം വസ്ത്രം വീണ്ടും ധരിക്കുമ്പോഴാണ് അത് സസ്റ്റൈനബിൾ ഫാഷൻ ആകുന്നത്. എന്നാൽ നിങ്ങളുടെ സഹോദരി നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം ഒരു തവണ മാത്രമേ ധരിക്കൂ എന്നുപറഞ്ഞ് വാങ്ങിക്കുകയും അത് തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നതിനെ കൈവശപ്പെടുത്തൽ എന്നാണ് പറയുക'- കങ്കണ രസകരമായി കുറിച്ചു. 

 

സഹോദരൻ അക്ഷത്തിന്റെ പ്രീവെഡ്ഡിങ് ചടങ്ങിലായിരുന്നു കങ്കണയുടെ സാരിയില്‍ രംഗോളി തിളങ്ങിയത്. നീലയില്‍ സില്‍വര്‍ ബോര്‍ഡറും പ്രിന്‍റും വരുന്ന മനോഹരമായ സാരി ധരിച്ചികരിക്കുന്ന തന്‍റെ  ചിത്രവും ട്വിറ്ററിലൂടെ കങ്കണ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങില്‍ ഇളം പച്ച നിറത്തിലുള്ള സാരിയാണ് കങ്കണ ധരിച്ചത്. ഒപ്പം ഹെവി ചോക്കറും താരം ധരിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

.... And it continued !! ❤️❤️❤️

A post shared by Rangoli Chandel (@rangoli_r_chandel) on Oct 18, 2020 at 3:48am PDT

 

Also Read: സിംപിള്‍ ഡ്രസ്സില്‍ സുഹാന ഖാന്‍; വില കേട്ട് അമ്പരന്ന് ആരാധകര്‍...