എസ്ബിഐ ഫോൺ നമ്പർ ഗൂഗിളിൽ തിരഞ്ഞു, എത്തിയത് തട്ടിപ്പ് സംഘത്തിന്റെ വലയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി

By Web TeamFirst Published Oct 2, 2021, 1:34 PM IST
Highlights

തന്റെ ആധാർ നമ്പർ (aadhar number) മൊബൈൽ നമ്പറുമായി (Mobile number) അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് സെപ്തംബർ 24 ന് തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം എസ്ബിഐ ബ്രാഞ്ചിന്റെ (SBI bank) ഫോൺ നമ്പർ ഗൂഗിളിൽ (google) തിരഞ്ഞത്

ബെംഗളൂരു: ബാങ്ക് അക്കൗണ്ടിൽ (Bank account) നിന്ന് പണം (Money) പോയ പരാതികൾ ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയതല്ല. കേട്ടിട്ടും പഠിക്കാത്തവരുണ്ട്. എന്നാൽ സാമാന്യ ബുദ്ധി മാത്രം മതി പലപ്പോഴും ഈ തട്ടിപ്പുസംഘത്തെ തിരിച്ചറിയാനും കെണിയിൽ കുടുങ്ങാതിരിക്കാനും. അങ്ങിനെ രക്ഷപ്പെട്ട മലയാളിയാണ് ബെംഗളൂരുവിലെ വിജയനഗറിൽ താമസിക്കുന്ന ഗൗതം രാജൻ (Goutham Rajan).

തന്റെ ആധാർ നമ്പർ (aadhar number) മൊബൈൽ നമ്പറുമായി (Mobile number) അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് സെപ്തംബർ 24 ന് തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം എസ്ബിഐ ബ്രാഞ്ചിന്റെ (SBI bank) ഫോൺ നമ്പർ ഗൂഗിളിൽ (google) തിരഞ്ഞത്. ബെംഗളൂരു (Bangalore) വിജയനഗർ എസ്ബിഐ ബ്രാഞ്ചിന്റെ നമ്പറാണ് തിരഞ്ഞത്. എന്നാൽ ലിസ്റ്റ് ചെയ്തുവന്ന നമ്പറിൽ വിളിച്ചപ്പോൾ കിട്ടിയില്ല. തുടർന്ന് മറ്റേതെങ്കിലും നമ്പറുണ്ടോയെന്ന് അറിയാൻ ഗൗതം ശ്രമിച്ചു. ചെന്നെത്തിയതാകട്ടെ തട്ടിപ്പ് സംഘത്തിന്റെ വലയിലും. എന്നാൽ അവരുടെ കെണിയിൽ ഗൗതം അകപ്പെട്ടില്ല. ഇതേക്കുറിച്ച് അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ആഴ്ച ഞാൻ ഏതാണ്ട് പെടാൻ പോയ ഒരു തട്ടിപ്പിനെക്കുറിച്ചാണ് ഈ പോസ്റ്റ്. ചിത്രത്തിൽ കാണുന്ന SBI ബാങ്കിലേക്ക് ഒരാവശ്യത്തിന് വിളിക്കാൻ വേണ്ടി നമ്പർ ഗൂഗിളിൽ സെർച്ച് ചെയ്തു. വിചാരിച്ച പോലെ തന്നെ, ലിസ്റ്റ് ചെയ്ത നമ്പർ വർക്കിങ്ങ് അല്ല. തൊട്ട് താഴെ Q&A സെക്ഷനിൽ കാണിച്ചിരിക്കുന്ന നമ്പറിലും വിളിച്ചു നോക്കി അത് കണക്റ്റ് ആയി.
.
'SBI Branch Helpdesk, How may I help you ?' എന്ന് ചോദിച്ചാണ് സംസാരം തുടങ്ങിയത്. ഞാൻ കാര്യം പറഞ്ഞപ്പോൾ, ഇത് 5 മിനിറ്റിൽ SBI യുടെ പുതിയ banking app ഉപയോഗിച്ച് ചെയ്യാവുന്നതാണെന്ന മറുപടി കിട്ടി. 'SBI anydesk' എന്ന app ഉപയോഗിച്ചാൽ മതി എന്ന്. കോൾ ഡിസ്കണക്ട് ആക്കാതെ പ്ലേ സ്റ്റോറിൽ നോക്കിയപ്പോൾ 'anydesk' എന്ന റിമോട്ട് കണ്ട്രോൾ app മാത്രമാണ് കണ്ടത്. ഹെൽപ് ഡെസ്‌ക്കുകാരനോട് ചോദിച്ചപ്പോൾ അത് തന്നെയാണ്, ഇൻസ്റ്റാൾ ചെയ്തോളാൻ പറഞ്ഞു. അപ്പൊഴാണ് ഇതെങ്ങോട്ടാ പോയിക്കൊണ്ടിരിക്കുന്നതെന്ന് പിടി കിട്ടിയത്. കൂടുതൽ സംസാരിക്കാതെ കോൾ കട്ട് ചെയ്തു. (For those unaware, 'Anydesk' app allows your phone to be accessed by someone else remotely).
.
ഇവർ SBI ഗൂഗിൾ പേജിന്റെ അടിയിൽ, ബ്രാഞ്ച് ഹെല്പ് ഡെസ്ക് നമ്പർ എന്ന പേരിൽ ഇവരുടെ ഫ്രോഡ് നമ്പർ കൊടുത്തിരിക്കുകയാണ്. അത്യാവശ്യ തിരക്കിൽ വിളിക്കുന്ന ആരെങ്കിലും ഇവർ പറഞ്ഞ പോലെ anydesk ഇൻസ്റ്റാൾ ചെയ്ത് കൊടുത്താൽ പിന്നെ ഫോണിൽ അടിക്കുന്ന യൂസർനെയിമും OTPയും പാസ്‌വേഡുമെല്ലാം ഇവർക്കും കാണാം. അക്കൗണ്ടിൽ നിന്ന് കാശ് പോയ വഴി അറിയില്ല.
.
ഇവിടം കൊണ്ട് തീർന്നില്ല. ഈ ഒരു ബ്രാഞ്ചിന്റെ പേജിൽ ഇവർ ഇത് ചെയ്തെങ്കിൽ, വേറെ ബ്രാഞ്ചുകളുടെ പേജിലും ഇത് നടക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ആ ബ്രാഞ്ചിന്റെ ചുറ്റുവട്ടത്തുള്ള SBI ബാങ്കുകൾ കൂടെ തപ്പി. ദേ കിടക്കുന്നു വരി വരിയായി. Birendar Bhatt, Ravindra Yadav, Raman Paswan എന്നൊക്കെ വേറെ വേറെ പേരിൽ ഓരോ ബാങ്കിന്റെയും അടിയിൽ ഇതേ ഫ്രോഡ് നമ്പറുകൾ. ഒരു കൊല്ലത്തോളം ആയി ഇതെല്ലാം ആ ബാങ്ക് പേജുകളുടെ അടിയിൽ കിടക്കുന്നു. വിശ്വസിച്ച് വിളിക്കുന്ന എത്ര പേരുടെ കാശ് പോയിക്കാണുമോ ആവോ. പറ്റുമെങ്കിൽ ചിത്രത്തിൽ കാണുന്ന രണ്ട് ഫോൺ നമ്പറുകൾ റിപ്പോർട്ട് ചെയ്യുക ( 9874 647317 and 8927 131618 )
.
ഇത് SBI മാത്രമോ, ബാംഗ്ലൂർ മാത്രമോ നടക്കുന്നതാവണമെന്നില്ല. എല്ലായിടത്തും നടക്കുന്നുണ്ടാവാം. ബാങ്ക് പേജുകളിൽ user added ആയിട്ടുള്ള ഒരു നമ്പറും വിശ്വസിക്കാതിരിക്കുക എന്നത് മാത്രമേ വഴിയുള്ളൂ. ശരിയായ ഫോൺ നമ്പറുകൾ സത്യസന്ധമായി എഴുതി ഇടുന്നവരുണ്ടാവാം. പക്ഷെ ഇമ്മാതിരി ഫ്രോഡുകൾ ഉള്ളപ്പോൾ അവരെയും അവിശ്വസിക്കുകയേ വഴിയുള്ളൂ.

    ക്രഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും വിവരങ്ങൾ ചോർത്തി നടത്തുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമായി പ്രവർത്തിക്കുമ്പോഴാണ് എനിഡെസ്ക് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഫോണിലേക്ക് നേരിട്ട് കയറാനുള്ള ശ്രമവും നടക്കുന്നത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ഇടപെട്ടാലേ ഉപഭോക്താക്കൾക്ക് തട്ടിപ്പ് സംഘത്തിന്റെ പിടിയിൽപെടാതെ രക്ഷപ്പെടാനാവൂ.
 

click me!