Published : Jan 15, 2021, 05:58 AM ISTUpdated : Jan 15, 2021, 04:24 PM IST

പെൻഷൻ തുക ഉയർത്തി, ഭക്ഷ്യകിറ്റ് തുടരും, നികുതി വർധനവില്ല;തുടർ ഭരണം ലക്ഷ്യമിട്ട് ബജറ്റ്| Live Updates

Summary

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. മൂന്ന് മണിക്കൂർ 18 മിനിറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് ഇക്കാര്യത്തിൽ റെക്കോർഡിട്ടു. ക്ഷേമ പെൻഷൻ തുക ഉയർത്തി ബജറ്റിൽ ഭക്ഷ്യകിറ്റ് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി, നികുതി വർധനവില്ലാത്ത ബജറ്റ് തുടർ ഭരണം ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തലുകൾ

പെൻഷൻ തുക ഉയർത്തി, ഭക്ഷ്യകിറ്റ് തുടരും, നികുതി വർധനവില്ല;തുടർ ഭരണം ലക്ഷ്യമിട്ട് ബജറ്റ്| Live Updates

08:54 PM (IST) Jan 15

തൃശ്ശൂർ മെഡിക്കൽ കോളേജിനെ ബജറ്റില്‍ അവഗണിച്ചു; പ്രതിഷേധവുമായി ജീവനക്കാര്‍

തൃശ്ശൂർ മെഡിക്കൽ കോളേജിനെ ബജറ്റ് അവഗണിച്ചെന്ന് ആരോപിച്ച് ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റിൽ രണ്ടുകോടി വകയിരുത്തിയെങ്കിലും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചില്ല. 288 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തി

07:33 PM (IST) Jan 15

വയനാട് മെഡിക്കല്‍ കോളേജിന് 300 കോടി: സ്ഥലം കണ്ടെത്തിയില്ലല്ലോയെന്ന് യുഡിഎഫും ബിജെപിയും

ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി 300 കോടിരൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതേ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ സജീവമാകുകയാണ്. മെഡിക്കല്‍ കോളേജ് എവിടെയെന്ന് പോലും തീരുമാനിക്കാതെ തുക വകയിരുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് യുഡിഎഫിന്‍റെയും  ബിജെപിയുടെയും വാദം

06:40 PM (IST) Jan 15

ബജറ്റിൽ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം: കെ സി ജോസഫ്

നടപ്പിലാക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടാവില്ലയെന്ന ബോധ്യം ഉള്ളതുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം എല്‍ എ പറഞ്ഞു

06:19 PM (IST) Jan 15

നിയമസഭയെ പ്രകടനപത്രിക പുറത്തിറക്കാനുള്ള വേദിയാക്കി: വി മുരളീധരൻ

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭയെ സി പി എം പ്രകടനപത്രിക പുറത്തിറക്കാനുള്ള വേദിയാക്കി മാറ്റിയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു

04:47 PM (IST) Jan 15

വരവുചെലവ് കണക്ക് നോക്കാതെയുളള വാഗ്ദാനങ്ങള്‍, ബജറ്റിന് വിശ്വാസ്യതയില്ല: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു

04:44 PM (IST) Jan 15

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ കടക്കെണിയിലാക്കും: കെ സുരേന്ദ്രൻ

തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്‍റെതെന്നും സുരേന്ദ്രൻ പറഞ്ഞു.

04:41 PM (IST) Jan 15

ഈ ബജറ്റ് ഒരു തമാശ മാത്രമെന്ന് കൃഷ്ണദാസ്

ബജറ്റ് വാചകമേളയും തെരഞ്ഞെടുപ്പ് പ്രസംഗവും മാത്രമായി മാറിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. അവിശ്വസനീയവും ആവർത്തനവും അപ്രയോഗികവുമാണ് ബജറ്റ്. വാഗ്ദാനങ്ങൾ പൊള്ളത്തരം മാത്രമാണെന്നും കാർഷിക മേഖല തകർന്നെന്നും കൃഷ്ണദാസ് പറഞ്ഞു. ഒന്നാമത്തെ ബജറ്റിന്‍റെ പുറം ചട്ട മാറ്റുക മാത്രമാണ് ചെയ്തതെന്നും ആ ബജറ്റ് ഒരു തമാശ മാത്രമാണെന്നും കൃഷ്ണദാസ് അഭിപ്രായ്പപെട്ടു

04:31 PM (IST) Jan 15

ഐസക്കിന്‍റെ ബജറ്റിലെ 'മിടുക്കർ' ദാ ഇവിടെ

അയ്യങ്കാളിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന പഞ്ചമിയുടെ ചിത്രമായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംചട്ടയെങ്കിൽ, ഇത്തവണ, കുട്ടിപ്പടയുടെ മേളമായിരുന്നു ബജറ്റ് നിറയേ. കൊവിഡെന്ന മഹാപ്രതിസന്ധിയെ അങ്ങനെ സീരിയസ്സായി നിന്ന് നേരിടണ്ടെന്നേ, കൊച്ചുകുട്ടികൾ പോലും, എത്ര പോസിറ്റീവായിട്ടാ ജീവിതത്തെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്.

കൂടുതൽ വായിക്കാം: 'നേരം പുലരും' എന്നത് മുതൽ 'സ്വപ്നച്ചിറക്' വരെ, ഐസക്കിന്‍റെ ബജറ്റിലെ മിടുക്കർ ദാ ഇവിടെ!

04:28 PM (IST) Jan 15

വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനുമാത്രമെന്ന് വ്യാപാരികൾ

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വ്യാപാര മേഖലയ്ക്ക് ബജറ്റില്‍ കാര്യമായ നേട്ടമില്ലെന്ന് പരാതി. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ തുകയും പുതിയ വ്യവസായങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ ഇളവും നല്‍കിയപ്പോള്‍ ചെറുകിട വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനു മാത്രമായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീന്റെ പരാതി.

04:26 PM (IST) Jan 15

സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ

നമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 12 മത് ബജറ്റിൽ കേരള ബാങ്കിന് നിർണായക സ്ഥാനം ലഭിച്ചു. കേരള ബാങ്കിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുളള പദ്ധതിയും സംരംഭകത്വ വികസനത്തിനായുളള പ്രധാന ‌ധനകാര്യ സ്ഥാപനമായി ബാങ്കിനെ ഉയർത്താനുളള പ്രഖ്യാപനവും ബജറ്റിലുണ്ടായി. 

കൂടുതൽ വായിക്കാം 

സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ; നിയമ ഭേദഗതി ആശങ്ക

 

04:26 PM (IST) Jan 15

ന്യായ് പദ്ധതി ഐസക്കുമായി സംവാദത്തിനു യു ഡി എഫ് തയ്യാ‌‍ർ

ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവാദത്തിനു യു ഡി എഫ് തയ്യാറെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

12:21 PM (IST) Jan 15

മൂന്ന് മണിക്കൂർ 18 മിനിറ്റ്: ബജറ്റ് അവതരണത്തിൽ റെക്കോർഡിട്ട് ധനമന്ത്രി തോമസ് ഐസക്

പിണറായി സ‍ർക്കാരിൻ്റെ ഭാ​ഗമായുള്ള ആറാമത്തെ ബജറ്റ് അവതരണം പൂ‍ർത്തിയാക്കി ധനമന്ത്രി തോമസ് ഐസക്ക്.

12:12 PM (IST) Jan 15

സർക്കാർ ഉദ്യോ​ഗസ്ഥരു‌ടെ ശമ്പള പരിഷ്കരണം ഏപ്രിൽ മാസം മുതൽ നടപ്പാക്കും

പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും
ശമ്പളകുടിശ്ശിക മൂന്ന് ​ഗഡുക്കളായി നൽകും 

12:11 PM (IST) Jan 15

പ്രളയസെസ് ജൂലൈയിൽ അവസാനിപ്പിക്കും

പ്രളയത്തെ തുട‍ർന്ന് ഏർപ്പെടുത്തിയ സെസ് ജൂലൈയിൽ അവസാനിപ്പിക്കും
ആ​ഗസ്റ്റ് ഒന്ന് മുതൽ സെസ് ഉണ്ടാവില്ല.  
സംസ്ഥാന ഭാ​ഗ്യക്കുറിയെ സംരക്ഷിക്കും, അന്യസംസ്ഥാന ലോട്ടറികളെ വിപണി പിടിക്കാൻ അനുവദിക്കില്ല
എൽഎൻജി - സിഎൻജി വാറ്റ് നികുതി അഞ്ച് ശതമാനം കുറയ്ക്കും 

11:59 AM (IST) Jan 15

തോമസ് ഐസക്കിൻ്റെ ബജറ്റ് അവതരണം റെക്കോർഡ് സമയം പിന്നിട്ടു

ബജറ്റ് അവതരണം രണ്ട് മണിക്കൂ‍ർ 55 മിനിറ്റ് പിന്നിട്ടു
2.54 മണിക്കൂ‍ർ എന്ന ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് മറികടന്നു. 
2016 ഫെബ്രുവരിയിലാണ് കെ.എം.മാണി രാജിവച്ചതിനെ തുട‍ർന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി  നീണ്ട സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടത്. 

11:56 AM (IST) Jan 15

വയനാട് മെഡിക്കൽ കോളേജിന് 300 കോടി

വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളേജ് സ്ഥാപിക്കും 
വയനാട് - ബന്ദിപ്പൂ‍ർ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ ചിലവിൻ്റെ ഒരു പങ്ക് കേരളം വഹിക്കും
വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം കഴിഞ്ഞാൽ അതിനായി തുക അനുവദിക്കും
വയനാടുകാരുടെ ചിരക്കാല അഭിലാഷമായ മെഡി.കോളേജ് 2021-2-ൽ യഥാ‍ർത്ഥ്യമാക്കും. മെഡി.കോളേജിനായി കിഫ്ബിയിൽ നിന്നും 300 കോടി അനുവദിക്കും. 
സിക്കിൽ സെൽ തുടങ്ങിയ ജനതിക രോ​ഗം പ്രത്യേക കേന്ദ്രം വയനാട് മെഡിക്കൽ കോളേജിനൊപ്പം സ്ഥാപിക്കും

11:49 AM (IST) Jan 15

മൂവായിരം ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് അൻപത് കോടി

കേരളത്തിൽ നിലവിൽ രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആദ്യത്തെ അഞ്ച് വർഷം അൻപത് ശതമാനം നികുതി അനുവദിച്ചു. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം
കേരള ഓട്ടോമൊബൈൽസ് നിർമ്മിക്കുന്ന പതിനായിരം ഇ ഓട്ടോകൾക്ക് 30000 രൂപ സബ്സിഡി നൽകി
വൈദ്യുതി വാഹനങ്ങൾക്കായി സംസ്ഥാനത്ത് 236 ചാർജിംഗ് സ്റ്റേഷനുകൾ തയ്യാറാക്കും.

11:42 AM (IST) Jan 15

അന്തരിച്ച കവിയത്രി സുഗതകുമാരിയുടെ തറവാട് സാംസ്കാരിക കേന്ദ്രമാക്കി സംരക്ഷിക്കും

11:36 AM (IST) Jan 15

കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ടം ഉദ്ഘാടനം ഈ മാസം, കൊച്ചി മെട്രോ റെയിൽ കാക്കനാട്ടേക്ക് നീട്ടാൻ 1957 കോടി

കൊച്ചി വാട്ടർ മെട്രോയുടെ 19 വാട്ട‍ർ ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും 
ജർമ്മൻ സഹായത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. 
രണ്ടാം ഘട്ടമായി 19 വാട്ട‍ർ ജെട്ടികൾ കൂടി അടുത്ത വർഷം തുറന്നു കൊടുക്കും
കൊച്ചി മെട്രോയുടെ പേട്ട-തൃപ്പൂണിത്തുറ ലൈൻ 2021-22ൽ പൂർത്തിയാവും
ഇതോടൊപ്പം 1957 കോടി ചിലവാക്കി കലൂ‍ർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ നീട്ടും
ശബരിമല വിമാനത്താവളം, ഇടുക്കി - വയനാട് എയ‍ർസ്ട്രിപ്പുകൾക്കുമായി ഒൻപത് കോടി വകയിരുത്തി
സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്ക് കടക്കും.
ശബരി പാത നിർമ്മാണത്തിനായി പദ്ധതി ചെലവിൻ്റെ പകുതി കിഫ്ബിയിൽ നിന്നും നൽകും 

11:32 AM (IST) Jan 15

കെഎസ്ആർടിസിക്ക് 1800 കോടി നീക്കി വയ്ക്കും

പൊന്നാനിയിൽ ഔട്ട‍ർ ഹാർബർ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാവും തുറമുഖ നിർമ്മാണം.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ കൊവിഡ് ബാധിച്ചു. എങ്കിലും നിർമ്മാണം പുരോ​ഗമിക്കുന്നു.
കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ നിർമ്മാണത്തിന് സാ​ഗ‍ർമാല പദ്ധതിയിൽ നിന്നും പണം സ്വരൂപിക്കും
പശ്ചിമകനാൽശൃംഖലയുടെ ഒന്നാം ഘട്ട ഉദ്​ഘാടനം ഈ മാസം നടക്കും 

11:31 AM (IST) Jan 15

വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും, സു​ഗതകുമാരിയുടെ ആറന്മുളയിലെ തറവാട് സംരക്ഷിക്കും

  • വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും - അഞ്ച് കോടി വകയിരുത്തി
  • സു​ഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും - വീടിനെ മ്യൂസിയമാക്കി മാറ്റും
  • രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ​ഗാലറി സ്ഥാപിക്കും
  • കൂനൻമാവിലെ ചവറ കുരിയാക്കോസ് അച്ഛൻ്റെ 175 വ‍ർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും - 50 ലക്ഷം
  • തൃശ്ശൂ‍രിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം
  • സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക്ക് അക്കാദമിക്കും സാമ്പത്തിക സഹായം
  • മലയാളം മിഷന് നാല് കോടി 
  • നൂറ് ആ‍ർട്ട് ഹബ്ബുകൾ തുടങ്ങു

11:19 AM (IST) Jan 15

ആശ വ‍ർക്കർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു

പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിൽ ഇനി ഉച്ചകഴിഞ്ഞും ഒപിയും ലാബും ഫാ‍ർമസിയും പ്രവർത്തിക്കും
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കൂ‍ർ സൗജന്യ ചികിത്സ
ചേർത്തല താലൂക്ക് ആശുപത്രി നവീകരിക്കും
മെഡി.കോളേജുകൾക്ക് 420 കോടി, ദന്താശുപത്രികൾക്ക് 20 കോടി 
ആരോ​ഗ്യവകുപ്പിന് നാലായിരം തസ്തികകൾ അനുവദിച്ചു

11:14 AM (IST) Jan 15

പൊതുവിദ്യാഭ്യാസത്തിന് വിവിധ പദ്ധതികൾ

സ്കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി
ഉച്ചഭക്ഷണത്തിന് 526 കോടി
പാചകതൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപ വ‍ർധിപ്പിച്ചു
സ്കൂളിലെ സൈക്കോളജിസ്റ്റ് കൗൺസിലറുടെ വേതനം 24000 ആയി വർധിപ്പിച്ചു 

പ്രീ പ്രൈമറി ആയമാർ 10വർഷം വരെ 500രൂപയും 10വർഷത്തിന് മുകളിൽ 1000രൂപയും കൂട്ടും

 

11:09 AM (IST) Jan 15

വൻകിട ജലസേചന പദ്ധതികൾക്ക് 40 കോടി പ്രഖ്യാപിച്ചു

നെൽകൃഷി വികസനത്തിന് 116 കോടി
നാളികേര കൃഷിക്ക് 75 കോടി
വയനാട് കാപ്പി ക്ക് 5 കോടി
വൻകിട ജലസേചന പദ്ധതികൾക്ക് 40 കോടി

10:57 AM (IST) Jan 15

ഭക്ഷ്യ കിറ്റ് വിതരണം തുടരും

നീല വെള്ള കാർഡ് കാർഡുകാ‍ർക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും
 

10:55 AM (IST) Jan 15

പിന്നോക്ക വിഭാഗത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു

ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപ വായ്പ സബ്സിഡിയായി അനുവദിക്കും
മുന്നോക്ക സമുദായത്തിലെ പിന്നോക്കകാരുടെ ക്ഷേമത്തിന് 31 കോടി. മൺപാത്ര നിർമ്മാണ മേഖലയ്ക്ക് ഒരു കോടി. 

10:55 AM (IST) Jan 15

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി ചിലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം 

10:54 AM (IST) Jan 15

മത്സ്യത്തൊഴിലാളികൾക്കായി 1500 കോടി ചിലവഴിക്കും

2021-22 ൽ  1500 കോടിമത്സ്യമേഖലയിൽ ചിലവഴിക്കും. 250 കോടി വാർഷിക പദ്ധതിയിൽ നിന്നായി വിലയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി. ആശുപത്രിക്കും സ്കൂളുകൾക്കുമായി 150 കോടി... എന്നിങ്ങനെ 686 കോടി ചിലവഴിക്കും. ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയിൽ നൂറ് യാനങ്ങൾക്ക് വായ്പ നൽകും. പരമ്പരാഗത മത്സ്യത്തൊഴിലാലികൾക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനായി മാറ്റാൻ പ്രത്യേക സാമ്പത്തിക സഹായം. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി വകയിരുത്തി. 

10:54 AM (IST) Jan 15

ലൈഫ് മിഷനിലൂടെ 16000 പട്ടിക വിഭാഗക്കാർക്ക് വീട് വച്ചു നൽകും

ലൈഫ് മിഷനിലൂടെ ഈ വർഷം 40000 പട്ടിക ജാതിക്കാർക്കും 12000 പട്ടിക വർഗ്ഗക്കാർക്കും വീട് നിർമ്മിച്ച് നൽകും. ഇതിനായി 2080 കോടി ചിലവിടും. 508 കോടി പട്ടികജാതി-വർഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി മാറ്റിവച്ചു.

10:38 AM (IST) Jan 15

കുടിശ്ശിക തീർക്കാൻ സഹായം പ്രഖ്യാപിച്ചു

കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു 
കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി
 

10:33 AM (IST) Jan 15

തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി, കയർ-കശുവണ്ടി മേഖലയ്ക്കും സഹായം

കാർഷിക മേഖലയിൽ രണ്ടു ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും
കാർഷികേതര മേഖലയിൽ മൂന്നു ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും
കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി
കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടി അനുവദിച്ചു
 

10:26 AM (IST) Jan 15

പ്രവാസി പെൻഷൻ മൂവായിരം രൂപയാക്കും

പ്രവാസി തൊഴിൽ  പുനരധിവാസത്തിനു 100 കോടി
തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ മൂവായിരം ആക്കും
ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി
75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്

10:21 AM (IST) Jan 15

മൂന്നാറിലേക്ക് വിനോദ തീവണ്ടി പ്രഖ്യാപിച്ചു

മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്. 

10:21 AM (IST) Jan 15

കോഴിക്കോട്, തിരുവനന്തപുരം പൈതൃക പദ്ധതികൾ പ്രഖ്യാപിച്ചു.

മുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതികൾക്ക് 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർത്ഥികളുടെ പഠനയാത്ര പ്രൊത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു.

10:14 AM (IST) Jan 15

കേരള ബജറ്റിൽ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

മലബാറിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള മം​ഗലാപുരം - കൊച്ചി ഇടനാഴിക്ക് ഡിപിആ‍ർ തയ്യാറാക്കും. 
50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും
കണ്ണൂ‍ർ വിമാനത്താവളത്തിന് സമീപം 5000 ഏക്ക‍ർ ഭൂമിയേറ്റെടുക്കാൻ 10000 കോടി രൂപ അനുവദിച്ചിരുന്നു
തലസ്ഥാന ന​ഗരവികസനപദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം - നാവായികുളം 78 കിലോമീറ്റർ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി  നോളേജ് ഹബ്ബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കും. 

10:10 AM (IST) Jan 15

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രത്യേക പ്രഖ്യാപനങ്ങൾ

ശ്രീചിത്ര തിരുന്നാൾ ഇൻസിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേ‍ർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോ​ഗിൻ്റെ അം​ഗീകാരം ലഭിച്ച ഈ പദ്ധതിക്കായി 24 കോടി വകയിരുത്തുന്നു. 

പൊതുമേഖല മരുന്ന് വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുമ്പോൾ കേരളം ബദൽ തീ‍ർക്കുകയാണ്. കെഎസ്ഡിപിയുടെ ഉത്പാദനം 20 കോടിയിൽ നിന്നും 180 കോടിയായി ഉയ‍ർന്നു കഴിഞ്ഞു. ഉത്പാദന ശേഷി 230 കോടിയായി ഇനി ഉയരും. ഇതിനായി 15 കോടി അനുവദിക്കുന്നു. ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിന് ഈ വർഷം തറക്കല്ലിടും. 2021-22-ൽ പദ്ധതി യഥാ‍ർത്ഥ്യമാക്കും. ഇതിനായി കിഫ്ബി ഫണ്ട് ചെയ്യും. 

ലോകാരോ​ഗ്യസംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും

10:05 AM (IST) Jan 15

സ്റ്റാർട്ട് അപ്പ് മിഷനായി ആറിന പരിപാടി

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ​ഗ്രാൻ്റ് അനുവദിക്കും. സീഡ് ഫണ്ടിം​ഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സ‍ർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സ‍ർക്കാർ അൻപത് ശതമാനം താങ്ങായി നൽകും. സ്റ്റാ‍ർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകും. 20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകും. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവ‍ർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻ​ഗണന നൽകും. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിം​ഗ് ഡെസ്റ്റിനേഷൻ സജ്ജമാകും. 

09:55 AM (IST) Jan 15

കോളേജുകൾക്ക് കൂടുതൽ ധനസഹായം

അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി 
നാക് അക്രഡേറ്റിഷൻ മെച്ചപ്പെടുത്താൻ കോളേജുകൾക്ക് 28 കോടി അനുവദിച്ചുഅഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി

09:53 AM (IST) Jan 15

യുവശാസ്ത്രജ്ഞർക്കായി ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു

മികച്ച യുവ ശാസ്ത്രജ്ഞൻമാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്
സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി
30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും

09:49 AM (IST) Jan 15

കെ ഫോണ് വരുന്നു