സ്തനാര്‍ബുദത്തിനെതിരെ ബോധവത്ക്കരണവുമായി 'ചലഞ്ച് ക്യാൻസര്‍' സെമിനാര്‍

Oct 24, 2018, 11:44 AM IST

മലപ്പുറം: സ്തനാര്‍ബുദത്തിനെതിരെ ബോധവത്ക്കരണവുമായി മലപ്പുറം ഗവൺമെന്‍റ് വനിതാ കോളേജില്‍ ചലഞ്ച് ക്യാൻസര്‍ സെമിനാര്‍‍ നടന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പെൺകുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

അര്‍ബുദരോഗത്തെക്കുറിച്ചും രോഗം തുടക്കത്തില്‍ കണ്ടെത്താനുള്ള വഴികളും വിവിധ തരത്തിലുള്ള ചികിത്സകളെക്കുറിച്ചുമൊക്കെ  കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ അര്‍ബുദരോഗ വിദഗ്ധൻ ഡോ.ഷൗഫീജിന്‍റെ നേതൃത്വത്തിലുള്ള വിദഗധ ഡോക്ടര്‍മാരുടെ പാനല്‍ പെൺകുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുത്തു. സ്തനാര്‍ബുദം സംബന്ധിച്ചുണ്ടായിരുന്ന  തെറ്റിദ്ധാരണകളും ആശങ്കകളും മാറിയ സന്തോഷത്തിലാണ് പെൺകുട്ടികള്‍ സെമിനാര്‍ വിട്ടത്. മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാൻ, വനിതാ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.ഗീത നമ്പ്യാര്‍, യൂണിയൻ ചെയര്‍പേഴ്സൻ കെ.എം സഫ എന്നിവര്‍ സംസാരിച്ചു.