ബാര്‍കോഴ; മാണിക്കെതിരെ തുടരന്വേഷണത്തിന് ബിജു രമേശ് അപക്ഷ നല്‍കി

By Web TeamFirst Published Oct 6, 2018, 1:14 PM IST
Highlights

മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയിരുന്നത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. 

തിരുവനന്തപുരം:ബാർകോഴ കേസിലെ വിജിലൻസ് കോടതി ഉത്തരവ് പ്രകാരം കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്‌ ഗവർണർക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നൽകി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെ.എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയിരുന്നത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. വി.എസ്.അച്യുതാനന്ദൻ, ആരോപണം ഉന്നയിച്ച ബിജു രമേശ്, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവരായിരുന്നു ഇക്കാര്യം കോടതിൽ ആവശ്യപ്പെട്ടത്.

click me!