സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാകുമ്പോള്‍ LIVE BLOG

ദില്ലി: ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു.  വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

2:34 PM

ചരിത്ര പരമായി വിധിയെന്ന് കെ കെ ഷൈലജ

സ്വവര്‍ഗ ലൈംഗികതാ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെ കെ ഷൈലജ . വ്യക്തി സ്വാതന്ത്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന ചരിത്ര പരമായി വിധിയാണിതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
 
1:40 PM

സ്വകാര്യതയെ അംഗീകരിക്കുന്ന വിധിയെന്ന് ശശി തരൂര്‍

സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ വിധി സ്വാഗതാര്‍ഹമെന്ന് ശശി തരൂര്‍ എം പി. ഈ വിധിയോടെ ലിംഗപരമായ വിവേചനം ഒഴിവാകും. സ്വകാര്യതയെ അംഗീകരിക്കുന്ന വിധിയാണെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

1:24 PM

രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടി: കരണ്‍ ജോഹര്‍

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ചരിത്ര വിധി. ഇന്ന് വളരെ അഭിമാനിക്കുന്നു. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 

Historical judgment!!!! So proud today! Decriminalising homosexuality and abolishing is a huge thumbs up for humanity and equal rights! The country gets its oxygen back! 👍👍👍💪💪💪🙏🙏🙏 pic.twitter.com/ZOXwKmKDp5

— Karan Johar (@karanjohar)

1:16 PM

ഇനി ഇടപെടേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് ആര്‍ എഫ് നരിമാന്‍

ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിക്കണം. ഇനി ഇടപെടേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍. 
 
1:14 PM

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഡിവൈ ചന്ദ്ര ചൂഡ്

സ്വര്‍ഗ ലൈംഗികത എന്നത് ഒരാള്‍ക്ക് ജന്മനാ ലഭിക്കുന്ന ഒന്നാണ്. ജീവിക്കാനുള്ള അവകാശം അയാള്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണമെന്ന് വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ് വ്യക്തമാക്കി

1:09 PM

ഞങ്ങളെ തുറിച്ചുനോക്കുന്ന സമൂഹത്തിനുളള മറുപടിയാണ് ഈ വിധി: ഇഷാന്‍

വിധിയില്‍ വളരെയധികം സന്തോഷം എന്നായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ ആയ ഇഷാന്‍റെ ആദ്യ പ്രതികരണം. ഞങ്ങള്‍ക്ക്  ജീവിക്കാനുളള അവകാശമാണ് സുപ്രീം കോടതി തന്നിരിക്കുന്നത്. പൊതു സമൂഹത്തില്‍ ഒറ്റപെട്ട് ജീവിക്കുന്ന ആളുകളാണ് ഞങ്ങള്‍. ഇന്നും സമൂഹം ഞങ്ങളെ തുറിച്ചുനോക്കുന്നു. അത്തരം ഒരു സമൂഹത്തിനുളള മറുപടിയായി ഞാന്‍ ഈ വിധിയെ കാണുന്നു എന്നും ഇഷാന്‍ പറഞ്ഞു‍‌.

1:07 PM

ഞങ്ങള്‍ക്ക് ജീവിക്കാനുളള വാതില്‍ തുറന്നു: സൂര്യ

ഞങ്ങള്‍ക്കും ജീവിക്കാനുളള വാതില്‍ തുറന്നിരിക്കുന്നുവെന്ന് ട്രാന്‍സ്ജെന്‍ഡറായ സൂര്യ പ്രതികരിച്ചു. ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍‌ക്ക് നന്ദി. ഞങ്ങളുടെ എല്ലാ അവകാശങ്ങളും ശരിവെക്കുന്ന വിധിയാണ് ഇത് എന്നും സൂര്യ പറഞ്ഞു.  
 
1:05 PM

ഇന്ത്യയിലെ ജനങ്ങള്‍ പക്വതയാര്‍ജ്ജിച്ചുവെന്ന് ലോകം തിരിച്ചറിയുന്ന വിധി: ശീതള്‍ ശ്യാം

അഭിമാനത്തോടെയാണ് ഈ ദിവസത്തെ കാണുന്നത് എന്നായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ  ശീതള്‍ ശ്യാമിന്‍റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങള്‍ പക്വതയാര്‍ജ്ജിച്ചു എന്ന് ലോകം തിരിച്ചറിയുന്ന ഒരു വിധിയാണ് ഇത്.  ധാരാളം പേരുടെ ജീവിതങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഞാന്‍ ഈ വിധിയെ കാണുന്നു. ഈ വിധിക്കെതിരെ മതമൗലീകവാദികള്‍ രംഗത്തെത്താനുളള സാധ്യതയുമുണ്ടെന്നും ശീതള്‍ പറഞ്ഞു. സമൂഹത്തെ കുറിച്ച് കൂടി ബോധവത്കരണം നടത്തണം. കൂടാതെ ഇത്തരം ആളുകളുടെ വിവാഹം, ദത്തെടുക്കാനുളള അവകാശം തുടങ്ങിയവയെ കുറിച്ചും കോടതി പരിശോധിക്കണം എന്നും ശീതള്‍ പറഞ്ഞു.   

12:59 PM

ഈയൊരു ദിവസത്തിന് വേണ്ടിയാണ് ജീവിച്ചതെന്ന് ട്രാന്‍സ് ആക്ടിവിസ്റ്റ് ഫൈസല്‍

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചരിത്രവിജയത്തില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന്  ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ജീവിച്ചതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ഫൈസു പ്രതികരിച്ചു.  ഞങ്ങളും മനുഷ്യരാണെന്ന പരിഗണന തന്നു. അതില്‍ സുപ്രീംകോടതിയോട് നന്ദി പറയുന്നു. ആളുകളില്‍ ഒരു മാറ്റം വരുമെന്ന് കരുതുന്നു എന്നും ഫൈസല്‍ പറഞ്ഞു. 

12:57 PM

സ്വവര്‍ഗ ലൈംഗികത; ചരിത്ര വിധിയെ ആഘോഷമാക്കി എല്‍ജിബിടി സമൂഹം

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധി ആഘോഷമാക്കി എല്‍ജിബിടി സമൂഹം. അഞ്ചംഗ ബെഞ്ചിന്‍റെ വിധി പ്രസ്താവം വന്നതോടെ സുപ്രീംകോടതിയ്ക്ക് പുറത്തും വിവിധ ഇടങ്ങളിലും ആഘോഷം തുടങ്ങിയിരുന്നു. വിധിയെ സ്വാഗതം ചെയ്ത് ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കേരളത്തിലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവ്സ്റ്റുകളായ ശീതല്‍ ശ്യാം, ഫൈസല്‍ ഫൈസു തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു. ഐപിസി 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപിച്ചത്.

Read More :ചരിത്ര വിധിയെ ആഘോഷമാക്കി എല്‍ജിബിടി സമൂഹം

12:42 AM

ചരിത്രം സ്വവര്‍ഗ്ഗ അനുരാഗികളോട് മാപ്പു പറയണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ഇതുവരെ കാട്ടിയ ഭ്രഷ്ടിനും വിവേചനത്തിനും ചരിത്രം സ്വവര്‍ഗ്ഗ അനുരാഗികളോട് മാപ്പു പറയണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി

2:32 PM IST:

സ്വവര്‍ഗ ലൈംഗികതാ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെ കെ ഷൈലജ . വ്യക്തി സ്വാതന്ത്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന ചരിത്ര പരമായി വിധിയാണിതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
 
1:39 PM IST:

സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ വിധി സ്വാഗതാര്‍ഹമെന്ന് ശശി തരൂര്‍ എം പി. ഈ വിധിയോടെ ലിംഗപരമായ വിവേചനം ഒഴിവാകും. സ്വകാര്യതയെ അംഗീകരിക്കുന്ന വിധിയാണെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

1:24 PM IST:

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ചരിത്ര വിധി. ഇന്ന് വളരെ അഭിമാനിക്കുന്നു. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 

Historical judgment!!!! So proud today! Decriminalising homosexuality and abolishing is a huge thumbs up for humanity and equal rights! The country gets its oxygen back! 👍👍👍💪💪💪🙏🙏🙏 pic.twitter.com/ZOXwKmKDp5

— Karan Johar (@karanjohar)

1:15 PM IST:

ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിക്കണം. ഇനി ഇടപെടേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍. 
 
1:13 PM IST:

സ്വര്‍ഗ ലൈംഗികത എന്നത് ഒരാള്‍ക്ക് ജന്മനാ ലഭിക്കുന്ന ഒന്നാണ്. ജീവിക്കാനുള്ള അവകാശം അയാള്‍ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണമെന്ന് വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ് വ്യക്തമാക്കി

1:09 PM IST:

വിധിയില്‍ വളരെയധികം സന്തോഷം എന്നായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ ആയ ഇഷാന്‍റെ ആദ്യ പ്രതികരണം. ഞങ്ങള്‍ക്ക്  ജീവിക്കാനുളള അവകാശമാണ് സുപ്രീം കോടതി തന്നിരിക്കുന്നത്. പൊതു സമൂഹത്തില്‍ ഒറ്റപെട്ട് ജീവിക്കുന്ന ആളുകളാണ് ഞങ്ങള്‍. ഇന്നും സമൂഹം ഞങ്ങളെ തുറിച്ചുനോക്കുന്നു. അത്തരം ഒരു സമൂഹത്തിനുളള മറുപടിയായി ഞാന്‍ ഈ വിധിയെ കാണുന്നു എന്നും ഇഷാന്‍ പറഞ്ഞു‍‌.

1:08 PM IST:

ഞങ്ങള്‍ക്കും ജീവിക്കാനുളള വാതില്‍ തുറന്നിരിക്കുന്നുവെന്ന് ട്രാന്‍സ്ജെന്‍ഡറായ സൂര്യ പ്രതികരിച്ചു. ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍‌ക്ക് നന്ദി. ഞങ്ങളുടെ എല്ലാ അവകാശങ്ങളും ശരിവെക്കുന്ന വിധിയാണ് ഇത് എന്നും സൂര്യ പറഞ്ഞു.  
 
1:21 PM IST:

അഭിമാനത്തോടെയാണ് ഈ ദിവസത്തെ കാണുന്നത് എന്നായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ  ശീതള്‍ ശ്യാമിന്‍റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങള്‍ പക്വതയാര്‍ജ്ജിച്ചു എന്ന് ലോകം തിരിച്ചറിയുന്ന ഒരു വിധിയാണ് ഇത്.  ധാരാളം പേരുടെ ജീവിതങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഞാന്‍ ഈ വിധിയെ കാണുന്നു. ഈ വിധിക്കെതിരെ മതമൗലീകവാദികള്‍ രംഗത്തെത്താനുളള സാധ്യതയുമുണ്ടെന്നും ശീതള്‍ പറഞ്ഞു. സമൂഹത്തെ കുറിച്ച് കൂടി ബോധവത്കരണം നടത്തണം. കൂടാതെ ഇത്തരം ആളുകളുടെ വിവാഹം, ദത്തെടുക്കാനുളള അവകാശം തുടങ്ങിയവയെ കുറിച്ചും കോടതി പരിശോധിക്കണം എന്നും ശീതള്‍ പറഞ്ഞു.   

1:00 PM IST:

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചരിത്രവിജയത്തില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന്  ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ജീവിച്ചതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ഫൈസു പ്രതികരിച്ചു.  ഞങ്ങളും മനുഷ്യരാണെന്ന പരിഗണന തന്നു. അതില്‍ സുപ്രീംകോടതിയോട് നന്ദി പറയുന്നു. ആളുകളില്‍ ഒരു മാറ്റം വരുമെന്ന് കരുതുന്നു എന്നും ഫൈസല്‍ പറഞ്ഞു. 

12:58 PM IST:

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധി ആഘോഷമാക്കി എല്‍ജിബിടി സമൂഹം. അഞ്ചംഗ ബെഞ്ചിന്‍റെ വിധി പ്രസ്താവം വന്നതോടെ സുപ്രീംകോടതിയ്ക്ക് പുറത്തും വിവിധ ഇടങ്ങളിലും ആഘോഷം തുടങ്ങിയിരുന്നു. വിധിയെ സ്വാഗതം ചെയ്ത് ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കേരളത്തിലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവ്സ്റ്റുകളായ ശീതല്‍ ശ്യാം, ഫൈസല്‍ ഫൈസു തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു. ഐപിസി 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപിച്ചത്.

Read More :ചരിത്ര വിധിയെ ആഘോഷമാക്കി എല്‍ജിബിടി സമൂഹം

12:40 PM IST: