ക്രിസ്ത്യാനികളുടെ പുതുവത്സരം ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്ന് ഹിന്ദു ജനജാഗ്രതി സമിതി

By Web TeamFirst Published Dec 31, 2018, 12:58 AM IST
Highlights

പുതുവത്സരത്തിന്‍റെ ഭാഗമായി ഡിസംബര്‍ 31 ന് നടത്തുന്ന മദ്യപാനവും ബഹളവും മറ്റ് പ്രവൃത്തികളും ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല. മാത്രമല്ല സമിതിയുടെ ഒരു സര്‍വ്വേയില്‍ യുവാക്കള്‍ കൂടുതലായും ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും തുടങ്ങുന്നത് ക്രിസ്ത്യന്‍ പുതുവത്സരാഘോഷത്തോടൊപ്പമാണ്. 

ഗോവ:  ക്രിസ്ത്യന്‍ ആഘോഷമായ പുതുവത്സരം ജനുവരി 1 ന് ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത്. പകരം രാജ്യത്തെ എല്ലാ ഹിന്ദുക്കളും ചൈത്ര ശുദ്ധ പ്രതിപദം അഥവാ ഗുദ്ധിപദ്‍വയില്‍ പുതുവത്സരം ആഘോഷിക്കണം. അടുത്ത ഏപ്രിലിലാണ് ചൈത്ര ശുദ്ധ പ്രതിപദം. ക്രിസ്ത്യന്‍ പുതുവത്സരാഘോഷമായ ജനുവരി 1 ന് ചരിത്രപരമോ, പ്രകൃത്യായോ, ആദ്ധ്യാത്മികമോ ആയ യാതൊരു പ്രത്യേകതയും ഇല്ലെന്നും ഹിന്ദു ജനജാഗ്രതി സമിതി പറഞ്ഞു.

പുതുവത്സരത്തിന്‍റെ ഭാഗമായി ഡിസംബര്‍ 31 ന് നടത്തുന്ന മദ്യാപാനവും ബഹളവും മറ്റ് പ്രവൃത്തികളും ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ല. മാത്രമല്ല സമിതിയുടെ ഒരു സര്‍വ്വേയില്‍ പ്രകാരം യുവാക്കള്‍ കൂടുതലായും ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും തുടങ്ങുന്നത് ക്രിസ്ത്യന്‍ പുതുവത്സരാഘോഷത്തോടൊപ്പമാണ്. ഇത് സമൂഹത്തിന്‍റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. 

മാത്രമല്ല സമിതിയുടെ മറ്റൊരു കണ്ടെത്തല്‍, ക്രിസ്ത്യന്‍ ആഘോഷങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്നാണ്. ഗോവയില്‍ സമിതി ഇത് സംബന്ധിച്ച് വ്യാപക പ്രചാരണമാണ് ഇപ്പോള്‍ നടത്തുന്നത്.  പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ക്കാണ് ഹിന്ദു ജനജാഗ്രതി സമിതി നേതൃത്വം കൊടുക്കുന്നത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും പൊലീസിനും ഹിന്ദു ജനജാഗ്രതി സമിതി മെമ്മോറാണ്ടം സമര്‍പ്പിച്ചു കഴിഞ്ഞു. 

click me!