പ്രളയാനന്തര കേരളത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ന്യൂയോര്‍ക്കില്‍ ചര്‍ച്ച

Sep 20, 2018, 9:52 AM IST

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആശയം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ സഫേണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് മുഖ്യമന്ത്രി മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് ധനസമാഹരണം നടത്തില്ല. ഇതിനായി അടുത്തമാസം ധനമന്ത്രി തോമസ് ഐസക്കിനെ അയയ്ക്കും.